ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ ടോ​ൾ പി​രി​വ് തല്ക്കാലം നി​ർ​ത്തി; ട്ര​ക്ക് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ ടോ​ൾ പി​രി​വ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ക്കാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന​ലെ മു​ത​ൽ ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫി​റു​ള്ള ടോ​ൾ പി​രി​വ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ മു​ത​ൽ ഈ ​മാ​സം 12 ന് ​രാ​വി​ലെ എ​ട്ടു വ​രെ​യാ​ണ് 20 അ​ടി മു​ത​ൽ 40 അ​ടി വ​രെ​യു​ള്ള ക​ണ്ടെ​യ്ന​റു​ക​ളെ ടോ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​യ്ന​ർ ട്ര​ക്ക് ഉ​ട​മ​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. ഇ​ന്ന​ലെ മു​ത​ൽ ക​ണ്ടെ​യ്ന​ർ ട്ര​ക്കു​ക​ൾ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ടോ​ൾ പി​രി​വി​നെ​തി​രെ ക​ണ്ടെ​യ്ന​ർ ലോ​റി, കൊ​മേ​ഴ്സ്യ​ൽ വാ​ഹ​ന ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തു​ന്ന സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മാ​സം ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലും അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. സ​മ​യ​മാ​യ​മു​ണ്ടാ​കാ​ത്ത​തി​നാ​ൽ ര​മ്യ​മാ​യ പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ​ത​ല ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ർ​ക്കാ​രി​ലേ​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​മാ​സം ടോ​ൾ പി​രി​വ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്. ച​ർ​ച്ച​ക​ളി​ൽ കെ.​ജെ. മാ​ക്സി എം​എ​ൽ​എ​യും പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം ടോ​ൾ പി​രി​വ് സം​ബ​ന്ധി​ച്ച് അ​ടു​ത്ത​ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ക​ണ്ടെ​യ്ന​ർ മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ചാ​ൾ​സ് ജോ​ർ​ജ് പ​റ​ഞ്ഞു. ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts