ഫോ​ര്‍​മാ​ലി​ൻ ക​ല​ര്‍​ന്ന മീ​ൻ പി​ടി​കൂ​ടി​യ സംഭവം; കാ​യ​ൽ, പു​ഴ മ​ത്സ്യ​ങ്ങ​ൾ​ക്ക് വ​ൻ ഡി​മാ​ൻ​ഡ്;   കൂപ്പുകുത്തി മത്തിയും അയലയും കിളിമീനും

പ​ള്ളു​രു​ത്തി: ഫോ​ര്‍​മാ​ലി​ൻ ക​ല​ര്‍​ന്ന മീ​ൻ പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് പു​റം​നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന മീ​നി​ന്‍റെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. പ​ശ്ചി​മ​കൊ​ച്ചി​യി​ലെ പ്ര​ധാ​ന മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ര​ണ്ടു ദി​വ​സം​മു​ന്പു വ​രെ കി​ലോ​യ്ക്ക് 240 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​ള​യു​ടെ വി​ല ബു​ധ​നാ​ഴ്ച 140ലേ​ക്ക് താ​ഴ്ന്നു.

അ​യ​ല 300 ൽ​നി​ന്ന് 160 ആ​യും കി​ളി​മീ​ൻ 300 ൽ​നി​ന്ന് 200 രൂ​പ​യാ​യും കു​റ​ഞ്ഞി​ട്ടു​ണ്ട്. പു​റം​നാ​ട്ടി​ൻ നി​ന്നെ​ത്തു​ള്ള നെ​യ്മീ​ൻ, ചൂ​ര, കി​ളി​മീ​ൻ എ​ന്നി​വ​യ്ക്കും കി​ലോ​യ്ക്ക് നൂ​റ് രൂ​പ​യോ​ളം കു​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റു​ക​ളി​ൽ അ​യ​ല, ചാ​ള എ​ന്നി​വ ത​രം തി​രി​ച്ചാ​ണ് വി​ല്പ​ന. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തി​ന് വി​ല കു​റ​യ്ക്കാ​തെ​യും ഇതര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യി​ലു​മാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭി​ക്കു​ന്ന കാ​യ​ൽ മ​ത്സ്യ​ങ്ങ​ൾ​ക്ക് തീ​വി​ല​യാ​ണ്. ഇതര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന മ​ത്സ്യ​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തോ​ടെ പു​ഴ​മ​ത്സ്യ​ങ്ങ​ള്‍​ക്കും ഡി​മാ​ൻ​ഡ് വ​ര്‍​ധി​ച്ചെ​ങ്കി​ലും ഇ​വ​യ്ക്കും ക്ഷാ​മ​മു​ണ്ട്.
കി​ലോ​യ്ക്ക് 80 രൂ​പ ഉ​ണ്ടാ​യി​രു​ന്ന തെ​ള്ളി ചെ​മ്മീ​ന് തോ​പ്പും​പ​ടി മാ​ർ​ക്ക​റ്റി​ൽ 160 രൂ​പ​യും 140 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചൂ​ട​ൻ ചെ​മ്മീ​ന് 240 രൂ​പ​യു​മു​ണ്ട്.

നാ​ര​ൻ ചെ​മ്മീ​ൻ 240 ൽ ​നി​ന്ന് കൂ​ടി 340 നാ​ണ് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ പു​ഴ​ക​ളി​ൽ നി​ന്നും ചാ​ലു​ക​ളി​ൽ നി​ന്നും പി​ടി​ക്കു​ന്ന ക​രി​മീ​ൻ 400 രൂ​പ​യി​ൽ നി​ന്ന് 700 ലെ​ത്തി. ചെ​ല്ലാ​നം , ചെ​റി​യ​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചെ​റു​വ​ള്ള​ങ്ങ​ളി​ൽ ക​ട​ലി​ൽ പോ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ചാ​ള, അ​യ​ല, കൊ​ഴു​വ എ​ന്നി​വ ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ട​നി​ല​ക്കാ​ർ ചെ​റി​യ വി​ല​യ്ക്ക് ഇ​വ​രി​ൽ നി​ന്ന് വാ​ങ്ങി കൂ​ടു​ത​ൽ വി​ല​യ്ക്കാ​ണ് മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​ക്കു​ന്ന​ത്.

Related posts