പെ​​​രി​​​യാ​​​റി​​​ൽ​​നി​​​ന്ന് 29 കിലോയുടെ കൂരിവാള! അ​​​ഞ്ച​​​ര ല​​​ക്ഷ​​​ത്തി​​​ലേ​​​റെ കാ​​​ണി​​​ക​​​ളും 6,500 ലേ​​​റെ ഷെ​​​യ​​​റു​​​ക​​​ളു​​​മാ​​​യി ത​​​ബു​​​വി​​​ന്‍റെ​​​യും ഹി​​​ര​​​ണി​​​ന്‍റെ​​​യും മീ​​​ൻ​​പി​​​ടി​​​ത്തം സൂ​​​പ്പ​​​ർ ഹി​​​റ്റാ​​​യി;

അ​​​ഞ്ച​​​ര ല​​​ക്ഷ​​​ത്തി​​​ലേ​​​റെ കാ​​​ണി​​​ക​​​ളും 6,500 ലേ​​​റെ ഷെ​​​യ​​​റു​​​ക​​​ളു​​​മാ​​​യി ത​​​ബു​​​വി​​​ന്‍റെ​​​യും ഹി​​​ര​​​ണി​​​ന്‍റെ​​​യും മീ​​​ൻ​​പി​​​ടി​​​ത്തം സൂ​​​പ്പ​​​ർ ഹി​​​റ്റാ​​​യി. പെ​​​രി​​​യാ​​​റി​​​ൽ​​നി​​​ന്ന് ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 29 കി​​​ലോ​​ഗ്രാം തൂ​​​ക്ക​​​മു​​​ള്ള കൂരി വാളയെ ചൂ​​ണ്ട​​യി​​ട്ടു പി​​ടി​​ക്കു​​ന്ന 2.52 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ​​​യാ​​​ണു സൂ​​​പ്പ​​​ർ ഹി​​​റ്റാ​​​യി​​രി​​ക്കു​​ന്ന​​​ത്.

ചൂ​​​ണ്ട​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ​ കൂ​​റ്റ​​ൻ​​മത്സ്യത്തെ ക​​​ര​​യി​​​ലേ​​​ക്ക് വ​​ലി​​ച്ചു ക​​യ​​റ്റു​​ന്ന ദൃ​​ശ്യം സു​​​ഹൃ​​​ത്താ​​ണു മൊ​​​ബൈ​​​ൽ കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി​ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​ത്. “തോ​​​ട്ടു​​​മു​​​ഖം’ എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലാ​യിരുന്നു അത്. ഇ​​​തി​​​ന​​​കം 5.61 ല​​​ക്ഷം പേ​​​ർ ഇ​​തു ക​​​ണ്ടു. 6,565 തവണ ഷെ​​​യ​​​ർ ചെ​​​യ്യപ്പെട്ടു. കേ​​​വ​​​ലം പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നുള്ളിലാണ് ഈ നേട്ടം. ഇ​​​തോ​​​ടെ ത​​​ബു​​​വും ഹി​​​ര​​​ണും താ​​ര​​ങ്ങ​​ളാ​​യി.

ആ​​​ലു​​​വ തോ​​​ട്ട​​​യ്ക്കാ​​​ട്ടു​​​ക​​​ര മ​​​ണ​​​പ്പു​​​റം റോ​​​ഡ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ത​​​ബു​​​വും ഹി​​​ര​​​ണും പെ​​​രി​​​യാ​​​റി​​​ൽ​​നി​​​ന്നു ചുരുങ്ങിയ ദവസത്തിനുള്ളില്‌ ചൂ​​ണ്ട​​യി​​ട്ടു പി​​​ടി​​​ച്ച​​​ത് പ​​​ത്തു വ​​​മ്പ​​​ൻ മീ​​​നു​​​ക​​ളെ​​യാ​​ണ്. ഇ​​​രു​​​വ​​​രും 12 വ​​​ർ​​​ഷ​​​മാ​​​യി ചൂ​​​ണ്ട​​​യി​​​ട​​​ലി​​​ൽ സ​​​ജീ​​​വ​​​മാ​​​ണ്. മീ​​​നു​​​ക​​​ളു​​​ള്ള തോ​​​ടും ത​​​ടാ​​​ക​​​വു​​​മെ​​​ല്ലാം എ​​​വി​​​ടെ​​​യു​​​ണ്ടെ​​​ങ്കി​​​ലും ചൂ​​​ണ്ട​​​യു​​​മാ​​​യി അ​​​ങ്ങോ​​​ട്ട് പോ​​​കും. ഇ​​​ത്ത​​​ര​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് വ​​​രെ പോ​​​യി മീ​​​ൻ​​പി​​​ടി​​​ച്ച ച​​​രി​​​ത്രം ത​​​ബു​​​വി​​​നു​​​ണ്ട്. ഈ മാസം 16നാ​​​ണു പെ​​​രി​​​യാ​​​റി​​​ൽ​​നി​​​ന്ന് ഇ​​തു​​വ​​രെ പി​​ടി​​ച്ച​​തിൽ ഏ​​​റ്റ​​​വും വ​​​ലി​​​യ മത്സ്യത്തെ ഇ​​​വ​​​ർ​​​ക്കു കി​​​ട്ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 24 കി​​​ലോ​​ഗ്രാം തൂ​​​ക്ക​​​മു​​​ള്ള മ​​റ്റൊ​​രു മത്സ്യത്തെയും ഇ​​വ​​ർ​​ക്കു ല​​​ഭി​​​ച്ചി​​രു​​ന്നു. വ​​​രു​​​മാ​​​ന​​​ത്തേ​​​ക്കാ​​​ളു​​​പ​​​രി മീ​​​ൻ​​പി​​​ടി​​​ത്തം ഇ​​​രു​​​വ​​​ർ​​​ക്കും ല​​​ഹ​​​രി​​​യാ​​​ണ്. സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നു പെ​​​രി​​​യാ​​​ർ ആം​​​ഗ്ലിം​​​ഗ് ക്ല​​​ബും രൂപീകരിച്ചിട്ടുണ്ട്.

Related posts