ഇതല്ലേ ഹീറോയിസം..! വേതനം ഇല്ലാതെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു തൊഴിലാ ളികൾക്കൊപ്പം പണിയെടുത്തു മെംബറുടെ പ്രതിഷേധം

thoshilurappuതച്ചമ്പാറ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് അഞ്ചുമാസമായി വേതനം ലഭ്യമാക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം തൊഴിൽചെയ്ത് പ്രതിഷേധിച്ചു. തച്ചമ്പാറ പഞ്ചായത്തിലെ 13–ാം വാർഡിലെ അമ്പലകുളം നിർമാണത്തിലാണ് വാർഡ് മെമ്പർ ജോർജ് തച്ചമ്പാറ തൊഴിലാളികൾക്കൊപ്പം ഒരുദിവസം തൊഴിലെടുത്തത്.
അഞ്ചുമാസമായി തൊഴിലാളികൾക്ക് ഒരുരൂപപോലും കൂലി ലഭിച്ചിട്ടില്ല.കൂടാതെ വിഷുദിനത്തിൽപോലും മക്കൾക്ക് കൈനീട്ടം നൽകാൻ പണിയെടുക്കുന്നവർക്ക് സാധിച്ചിട്ടില്ല. വേതനം ഇല്ലാതെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു മെമ്പറുടെ പ്രതിഷേധ സമരം. ഉടൻതന്നെ തൊഴിലാളികൾക്ക് വേതനം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts