ഹോ​ട്ട​ലി​ല്‍ വി​ള​മ്പി​യ ഗ്രേ​വി​യെ​ച്ചൊ​ല്ലി ത​ര്‍​ക്കം ! യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍…

ഹോ​ട്ട​ലി​ല്‍ വി​ള​മ്പി​യ ഗ്രേ​വി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍.

വ​ലി​യ​തു​റ സ്വ​ദേ​ശി അ​രു​ണി​നാ​ണ് ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ചാ​ക്ക സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത്, പ്ര​ബി​ന്‍, ശ്യാം ​എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം വേ​ളി​യി​ല്‍ ഞാ​യ​റാ​ഴ്ച ദി​വ​സം രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ര്‍​ദ​ന​മേ​റ്റ അ​രു​ണും മ​ര്‍​ദി​ച്ച സം​ഘ​വും. ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നോ​ട് ചോ​ദി​ച്ച ഗ്രേ​വി ആ​ദ്യം ഇ​വ​ര്‍​ക്ക് ന​ല്‍​കി​യ​ത് അ​രു​ണ്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​ത് ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി.​തു​ട​ര്‍​ന്ന് ഹോ​ട്ട​ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ അ​രു​ണി​നെ പി​ന്നാ​ലെ​യെ​ത്തി മൂ​വ​രും ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. നെ​ഞ്ചി​ലും വ​യ​റി​ലും ത​ല​യ്ക്കും അ​രു​ണി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​രു​ണി​ന്റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Related posts

Leave a Comment