പാ​തി​രാ​ത്രി​യി​ല്‍ ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡ​നം ! വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍…

തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ള​ത്ത് ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡ​നം ന​ട​ത്തി​യ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍.

ഹോ​സ്റ്റ​ലി​ല്‍ ക​യ​റി ബ​ലം​പ്ര​യോ​ഗി​ച്ച് മ​ദ്യം ന​ല്‍​കി​യ ശേ​ഷം പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ക​ഠി​നം​കു​ളം പോ​ലീ​സാ​ണ് പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ത്ത് ബൈ​ക്കു​ക​ള്‍ ക​ണ്ട് സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ സം​ഘം മ​തി​ല്‍ ചാ​ടി പോ​ലീ​സി​ന്റെ മു​ന്നി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​താ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ എ​ന്ന് പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

Related posts

Leave a Comment