അജണ്ട ചർച്ചചെയ്യാൻ പ്രതിപക്ഷം എത്തിയപ്പോഴേക്കും അജണ്ടയിൽ പകുതിയും നടപ്പാക്കിയവ; മേയറുടെ നടപടയിൽ വായ്മൂടിക്കെട്ടി പ്രതിപക്ഷം

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച ചെ​യ്തു പാ​സാ​ക്കാ​നു​ള്ള അ​ജ​ണ്ട​യി​ൽ പ​കു​തി​യും മേ​യ​ർ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി ന​ട​പ്പാ​ക്കി​യ​വ. പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ക​റു​ത്ത തു​ണി​കൊ​ണ്ടു വാ​യ്മൂ​ടി​ക്കെ​ട്ട് പ്ര​തി​ഷേ​ധി​ച്ചു. ബി​ജെ​പി അം​ഗ​ങ്ങ​ൾ ഒ​രു പ​ടി​കൂ​ടി ക​ട​ന്ന് വാ​യ​മൂ​ടി​ക്കെ​ട്ടി കൗ​ണ്‍​സി​ൽ ഹാ​ളി​ന്‍റെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി കു​ത്തി​യി​രി​പ്പു ന​ട​ത്തി.

കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ക്കാ​നു​ള്ള 90 അ​ജ​ണ്ട​ക​ളി​ൽ 39 എ​ണ്ണ​വും മേ​യ​ർ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി​യ​താ​ണ്. ഇ​തി​ൽ മി​ക്ക​വ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണി​ക​ൾ. സി​പി​എ​മ്മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യെ മ​റി​ക​ട​ന്ന് മേ​യ​ർ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി​യ ഫ​യ​ലു​ക​ളാ​ണ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന് അ​ജ​ണ്ട​യി​ൽ ഉ​ൾ​പെ​ടു​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണ് മേ​യ​ർ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​ത​ന്നെ അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ത്ത് എ​ല്ലാ ഭ​ര​ണ​കാ​ര്യ​ങ്ങ​ളും മേ​യ​ർ മു​ൻ​കൂ​ർ അ​നു​മ​തി​യെ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ. മു​കു​ന്ദ​ൻ, ജോ​ണ്‍ ഡാ​നി​യേ​ൽ തു​ട​ങ്ങി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​ത്.

Related posts