സ്കൂ​ൾ വിദ്യാർഥിനിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു; വാ​ഹ​ന​ത്തെക്കുറിച്ച് വിവരം ലഭിച്ചതായി പോലീസ്

എ​ട​ത്വ: അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട്-​പാ​ണ്ടി റോ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട് സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ ശ്ര​മം ന​ട​ന്ന​ത്. എ​ട​ത്വ​യി​ലെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി പ​രീ​ക്ഷ​യ്ക്കു ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സ്കൂ​ൾ ബ​സി​ൽ ചെ​ക്കി​ടി​ക്കാ​ട് എ​സ്എ​ൻ​ഡി​പി ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്പോ​ഴാ​ണ് സം​ഭ​വം.

വീ​ട്ടി​ലേ​ക്ക് ന​ട​ക്കു​ന്ന കു​ട്ടി​യെ പി​റ​കെ മാ​രു​തി വാ​നി​ൽ എ​ത്തി​യ​വ​ർ വി​ജ​ന​മാ​യ പ​ള്ളി​ക്ക് സ​മീ​പം വാ​ൻ നി​ർ​ത്തി​യ ശേ​ഷം പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും, അ​ല​റി​ക്ക​ര​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ഓ​ടി​യ പെ​ണ്‍​കു​ട്ടി സം​ഭ​വം വി​ശ​ദീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​താ​വ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചെ​ക്കി​ടി​ക്കാ​ട്-​പാ​ണ്ടി റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന മി​ൽ​മ​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

Related posts