ഇ​ടി​മി​ന്ന​ലേ​റ്റ് അ​ച്ഛ​നും മ​ക​നും പ​രി​ക്ക്: ഇ​ടു​ക്കി​യി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം

ഇ​ടു​ക്കി: ഇ​ടി​മി​ന്ന​ലേ​റ്റ് അ​ച്ഛ​നും മ​ക​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. തേ​ര്‍​ഡ് ക്യാ​മ്പ് മൂ​ല​ശേ​രി​യി​ല്‍ സു​നി​ല്‍​കു​മാ​റി​നും(44) മ​ക​ന്‍ ശ്രീ​നാ​ഥി (14) നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പാ​മ്പാ​ടി​യി​ല്‍ ബ​ന്ധു​വി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം തേ​ര്‍​ഡ്ക്യാ​മ്പി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം വീ​ടി​നു​ള്ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​ര്‍​ക്കും മി​ന്ന​ലേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

മി​ന്ന​ലി​ല്‍ ത​ല​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ഇ​വ​രെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ശുശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ക​ല്ലാ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ശ്രീ​നാ​ഥ്. ശ്രീ​നാ​ഥ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. സു​നി​ല്‍ ഇ​പ്പോ​ഴും തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്.

ഇ​ന്ന​ലെ രാ​ത്രി ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. ഇ​തോ​ടൊ​പ്പ​മാ​ണ് ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യ​ത്. ക​രു​ണാ​പു​രം, കൂ​ട്ടാ​ര്‍, തേ​ര്‍​ഡ്ക്യാ​മ്പ്, രാ​മ​ക്ക​ല്‍​മേ​ട്, തൂ​ക്കു​പാ​ലം, മു​ണ്ടി​യെ​രു​മ, നെ​ടു​ങ്ക​ണ്ടം, പാ​റ​ത്തോ​ട്, ഉ​ടു​മ്പ​ന്‍​ചോ​ല തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ എ​ല്ലാം നാ​ലു​മ​ണി​ക്കൂ​റോ​ളം അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്തു.

ക​ഴി​ഞ്ഞ ആ​ഴ്ച എ​ഴു​കും​വ​യ​ല്‍ കു​ട്ട​ന്‍​ക​വ​ല​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. വീ​ട് ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തു. തു​ലാ​മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​കു​ന്ന ഇ​ടി​മി​ന്ന​ലി​ന്‍റെ ഭീ​തി​യി​ലാ​ണ് മ​ല​യോ​ര ജി​ല്ല​യാ​യ ഇ​ടു​ക്കി. ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം അ​തി​തീ​വ്ര മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നി​ര്‍​ദേ​ശം ന​ല്‍​കി​.

Related posts

Leave a Comment