വീണ്ടും നോബിള്‍ പീറ്ററിന്റെ സംഗീത വിസ്മയം, റ്റൈഡ് ഓഫ് ലൈസ് ഒരു അനുഭവമാണ്

പുതുതലമുറയിലെ പ്രതിഭാധനനായ സംഗീത സംവിധായകന്‍ നോബിള്‍ പീറ്ററിന്റെ പുതിയ സംഗീത സൃഷ്ടി റ്റൈഡ് ഓഫ് ലൈസ് ശ്രദ്ധയാകര്‍ഷിക്കുന്നു. ഇംഗ്ലീഷ് സ്വതന്ത്ര ചലചിത്രമായ റ്റൈഡ് ഓഫ് ലൈസിന്റെ പശ്ചാത്തല സംഗീത പ്രകാശനം കൊച്ചിയില്‍ നടന്നു. സംഗീത സംവിധായകന്‍ ബിജിലാല്‍ കൊച്ചി പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രകാശനം നിര്‍വഹിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മറ്റു കലാകാരന്‍മാരും ചടങ്ങില്‍ എത്തിയിരുന്നു. സിനിമയുടെ സംഗിതം നിര്‍വഹിച്ചിരിക്കുന്ന സവിശേഷതകള്‍ വിവരിക്കുന്ന മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചറും ചടങ്ങില്‍ പ്രദര്‍ഷിപ്പിച്ചു.

ആസ്വാദകര്‍ക്ക് പുതുമ സമ്മാനിക്കുന്ന സൃഷ്ടിയാകും ഇതെന്ന് സംഗീത സംവിധായകന്‍ നോബിള്‍ പീറ്റര്‍ പറയുന്നു. യുകെയിലും ഇന്ത്യയിലുമായി ചിത്രീകരിക്കപ്പെട്ട ഒരു മണിക്കൂര്‍ 43 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. സിനിമ വിവിധ ചലചിത്ര വേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ചതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഷമിന്‍ ബി നായര്‍ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സി.ബാല ചന്ദ്രന്‍ നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related posts