സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാമോ? ശാസ്ത്രത്തിന്റെ അടിത്തറയില്ലാത്ത അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കാന്‍ സൂര്യഗ്രഹണ സമയത്ത് കുറവിലങ്ങാട് പായസ വിതരണം

കോ​ട്ട​യം: സൂ​ര്യ​ഗ്ര​ഹ​ണം കാ​ണു​ന്ന​തി​നാ​യി കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​ത കോ​ളേ​ജി​ൽ എ​ത്തി​യ​വ​ർ​ക്ക് പാ​യ​സം വി​ത​ര​ണം ചെ​യ്തു. ഗ്ര​ഹ​ണം അ​തി​ന്‍റെ പാ​ര​മ്യ​ത​യി​ൽ എ​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു പാ​യ​സം വി​ത​ര​ണം. സൂ​ര്യ​ഗ്ര​ഹ​ണ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന അ​ന്ധ​വി​ശ്വാ​സം മാ​റ്റു​ന്ന​തി​നാ​യി​രു​ന്നു പാ​യ​സ ​വി​ത​ര​ണം ന​ട​ത്തി​യ​ത്. കോ​ള​ജി​ൽ ഒ​ത്തു​കൂ​ടി​യ നി​ര​വ​ധി​യാ​ളു​ക​ൾ പാ​യ​സം ആ​സ്വ​ദി​ച്ച് കു​ടി​ച്ചു.

ഗ്ര​ഹ​ണ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്, ഭ​ക്ഷ​ണം ഉ​ണ്ടാ​ക്ക​രു​ത്, ഉ​റ​ങ്ങ​രു​ത്, പ്രാ​ഥ​മി​ക​ കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്ക​രു​ത് തു​ട​ങ്ങി​യ വി​ശ്വാ​സ​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ഗ്ര​ഹ​ണം ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് ദോ​ഷ​മാ​ണെ​ന്ന വി​ശ്വാ​സ​വും ഉ​ണ്ടാ​യി​രു​ന്നു. ശാ​സ്ത്ര​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ല്ലാ​ത്ത അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ പൊ​ളി​ച്ച​ടു​ക്കാ​ൻ വേ​ണ്ടി​യാ​ണ് പാ​യ​സ​വി​ത​ര​ണം ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് സേ​വ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള 100 വോ​ള​ണ്ടി​യ​ർ​മാ​രെ ക്ര​മീ​ക​രി​ച്ചി​രു​ന്നു. വി​വി​ധ ടെ​ലി​സ്കോ​പ്പു​ക​ളു​ടെ മാ​തൃ​ക​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ദേ​വ​മാ​ത കോ​ളേ​ജി​ൽ ഒ​രു​ക്കി​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ ആ​കാ​ശ​വി​സ്മ​യ​മാ​യി വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യ​ത് വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ്. മ​റ്റി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണ​മാ​ണ് ദൃ​ശ്യ​മാ​യ​ത്. കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​രാ​ണ് ഗ്ര​ഹ​ണം ആ​ദ്യം ദൃ​ശ്യ​മാ​യി തു​ട​ങ്ങി​യ​ത്. രാ​വി​ലെ 8.05 മു​ത​ല്‍ 11.10 മ​ണി​വ​രെ നീ​ളു​ന്ന ഗ്ര​ഹ​ണം 9.27 ന് ​പാ​ര​മ്യ​ത്തി​ലെ​ത്തി. മ​റ്റി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക ഗ്ര​ഹ​ണ​മാ​യി 11.15 വ​രെ ദൃ​ശ്യ​മാ​കും.

2021 ജൂ​ണ്‍ 21 ന് ​ഇ​ന്ത്യ​യു​ടെ വ​ട​ക്ക​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​വു​മെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ വ​ള​രെ ദു​ര്‍​ബ്ബ​ല​മാ​യ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണ​മാ​യി​രി​ക്കും കാ​ണു​ക. അ​ടു​ത്ത ശ​ക്ത​മാ​യ സൂ​ര്യ​ഗ്ര​ഹ​ണം 2031 മെ​യ് 21 നാ​ണ്. അ​ന്ന് 10 :58 മു​ത​ല്‍ 03:04 വ​രെ മ​ധ്യ​കേ​ര​ള​ത്തി​ല്‍ വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും.

Related posts