ക്ഷീ​ണം മീ​ണ​യ്ക്ക്… ക​ള്ള​വോ​ട്ടി​ൽ അ​യോ​ഗ്യ​ത​യെ​ന്ന ശി​പാ​ർ​ശ പാ​ടെ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ലെ ക​ള്ള​വോ​ട്ട് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ന​ൽ​കി​യ ശി​പാ​ർ​ശ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി.

ശി​പാ​ർ​ശ​യു​ടെ പേ​രി​ൽ മാ​ത്രം ഒ​രം​ഗ​ത്തെ​യും അ​യോ​ഗ്യ​നാ​ക്കാ​നാ​കി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​യോ​ഗ്യ​യാ​ക്കാ​ൻ ശി​പാ​ർ​ശ ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന് പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി.​സെ​ലീ​ന​യെ അ​യോ​ഗ്യ​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മീ​ണ​യു​ടെ ശി​പാ​ർ​ശ. ഇ​തി​നെ​തി​രെ ഇ​ട​തു നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​യോ​ഗ്യ​യാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​യി​രു​ന്നു ഇ​ട​തു​പ​ക്ഷം ഇ​തി​നെ പ്ര​തി​രോ​ധി​ച്ചി​രു​ന്ന​ത്.

Related posts