ടി​ക് ടോ​ക് വ​ഴി പ്ര​ണ​യം! വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ യുവതിയെ വലയില്‍ വീഴ്ത്തി യുവാവ്‌; പിന്നെ നടന്നത് ഇങ്ങനെയൊക്കെ…

കോ​ഴി​ക്കോ​ട്: ടി​ക്‌​ടോ​ക് വ​ഴി പ്ര​ണ​യം ന​ടി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍ . ചെ​ല​വൂ​ര്‍ പു​തു​ക്കു​ടി വീ​ട്ടി​ല്‍ വി​ജീ​ഷ് (31) നെ​യാ​ണ് ക​സ​ബ സി​ഐ ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി​യാ​യ 32 കാ​രി​യെ​യാ​ണ് വി​ജീ​ഷ് പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച​ത്.

2019-20 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടി​ക് ടോ​ക് വ​ഴി​യാ​ണ് ഇ​രു​വ​രും അ​ടു​ക്കു​ന്ന​ത്. പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് മാ​റി. തു​ട​ര്‍​ന്ന് ഇ​രു​വ​രും നേ​രി​ല്‍ കാ​ണാ​നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്യാ​നും തു​ട​ങ്ങി.

വി​വാ​ഹം ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി യു​വാ​വ് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

പി​ന്നീ​ടാ​ണ് യു​വാ​വ് വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ഇ​തോ​ടെ യു​വ​തി തി​രു​വ​ന​ന്ത​പു​ര​ത്തെ പൂ​ജ​പ്പു​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.

യു​വാ​വ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ​തി​നാ​ല്‍ കേ​സ് ക​സ​ബ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വാ​വി​ന് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു.

ചി​കി​ത്സ​യി​ലി​രി​ക്കെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സി​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡോ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ക​സ​ബ പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment