നി​റു​ത്തി​യിട്ടിരുന്ന ലോ​റി​യി​ല്‍ ടിപ്പറി​ടി​ച്ച് ഡ്രൈ​വ​ര്‍ക്ക് ദാരുണാന്ത്യം; രാത്രിയിൽ മണ്ണ് കടത്തുന്നതിനിടെ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്ന് പോലീസ്

വെ​ള്ള​റ​ട:നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ റിപ്പറിടിച്ചു ഡ്രൈവർ മരിച്ചു. മ​ണ്ണ് ക​ട​ത്തു​ന്ന​തി​നി​ടെ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡരികി​ല്‍ നി​റു​ത്തി​യി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ലി​ടി​ക്കുകയായിരുന്നുവെന്നു പേലീസ് പറഞ്ഞു. പു​ല​ര്‍​ച്ചെ രണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു​സം​ഭ​വം. വെ​ള്ള​റ​ട നെ​ല്ലി​ശേ​രി​വി​ള വീ​ട്ടി​ല്‍ സ​തീ​ഷ് (40) ആ​ണ് മ​രി​ച്ച​ത്.

സ​തീഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ല്‍ 19 7069 ന​ന്പ​ര്‍ ടി​പ്പ​ര്‍ ലോ​റി റോ​ഡ് വ​ക്കി​ല്‍ നി​റു​ത്തി​യി​രു​ന്ന കെ ​എ​ല്‍ എ 4089 ​ന​മ്പ​ര്‍ ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ടി​പ്പ​ര്‍ ലോ​റി ഏ​റെ​സ​മ​യം റോ​ഡ് വ​ക്കി​ല്‍ കി​ട​ന്നു. രാ​ത്രി ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സെ​യി​ൽ​സ് ടാ​ക്സ് ജീ​വ​ന​ക്കാ​ര്‍ അ​പ​ക​ട​വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​റ​ട സ്റ്റേ​ഷ​നി​ല്‍ നി​ന്നു പോ​ലീ​സെ​ത്തി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ടി​പ്പ​റി​ല്‍ നി​ന്നു സ​തീ​ഷി​നെ പു​റ​ത്ത് എ​ടു​ത്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​തീ​ഷി​നേ കാ​ര​ക്കോ​ണം സി ​എ​സ് ഐ ​മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

Related posts