യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി ഒ​രി​ക്ക​ലും തീ​വ്ര​വാ​ദി​യാ​കാ​ൻ ശ്ര​മി​ക്കി​ല്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം​പി

കു​ണ്ട​റ: യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി ഒ​രി​ക്ക​ലും ഒ​രു തീ​വ്ര​വാ​ദി​യാ​കാ​ൻ ശ്ര​മി​ക്കി​ല്ലെ​ന്നും ഭീ​ക​ര​വാ​ദം യ​ഥാ​ർ​ഥ മ​ത​ബോ​ധ​മു​ള്ള വി​ശ്വാ​സി​ക്ക് ഭൂ​ഷ​ണ​മ​ല്ലെ​ന്നും എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ച​ന്ദ​ന​ത്തോ​പ്പ് മാ​മൂ​ട് ചൂ​ഴു​വ​ൻ​ചി​റ മു​സ്ലിം ജ​മാ അ​ത്ത് ആ​ണ്ടു​നേ​ർ​ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​യ്ക്കാ​വ് ന​ഗ​റി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി മ​ത​വി​ജ്ഞാ​ന​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ എം. ​അ​ബ്ദു​ൽ അ​സീ​സ്, പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. അ​നി​ൽ, ഫാ. ​ത​ങ്ക​ച്ച​ൻ ചി​റ​യ​ത്ത്, വി. ​നൗ​ഫ​ൽ, വി. ​ജ്യോ​തി​ർ​നി​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജ​മാ അ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ. ല​ത്തീ​ഫ് മാ​മൂ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​നൗ​ഷാ​ദ് എം​എ​ൽ​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വാ​ർ​ഡു​ക​ളും ന​ൽ​കി. ക​ർ​ബ​ല ട്ര​സ്റ്റ് ട്ര​ഷ​റ​ർ എം. ​അ​ബ്ജു​ൽ സ​ലാം ചി​കി​ത്സാ സ​ഹാ​യ​വും വ​സ്ത്ര​ങ്ങ​ളും ന​ൽ​കി.

Related posts