അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം! ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്ത​ത് മൂ​ന്ന് മ​ണി​ക്കൂ​ർ; കെ.​എം. ഷാ​ജി എം​എ​ൽ​എ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടും

സ്വ​ന്തം ലേ​ഖ​ക​ൻ

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം​എ​ല്‍​എ​യെ വി​ജി​ല​ൻ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നു​മാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ലേ ഇ​വ​യു​ടെ ആ​ധി​കാ​രി​ക​ത വ്യ​ക്ത​മാ​വൂ. ഭൂ ​രേ​ഖ​ക​ളുെ​ട സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ​ഹാ​യ​വും തേ​ടും.

എ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ലേ​ക്ക് വ​ൻ​തു​ക ന​ൽ​കി​യ​വ​രു​ടെ പേ​രു​വി​വ​രം ല​ഭ്യ​മാ​യ​തി​നാ​ൽ ഇ​വ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കും.

ഇ​ന്ന​ലെ മൂ​ന്ന് മ​ണി​ക്കൂ​റോ​ള​മാ​ണ് വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ ഓ​ഫി​സി​ൽ ചോ​ദ്യം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 16ന് ​ചോ​ദ്യം ചെ​യ്ത​പ്പോ​ൾ, പ​രി​ശോ​ധ​ന​ക്കി​ടെ ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ നി​ന്ന് പി​ടി​ച്ച 47.35 ല​ക്ഷം രൂ​പ​യു​ടെ​യും അ​ന​ധി​കൃ​ത സ്വ​ത്താ​യി ക​ണ്ടെ​ത്തി​യ 1.47 കോ​ടി രൂ​പ​യു​ടെ​യും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ വി​ജി​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രേ​ഖ​ക​ൾ കൈ​മാ​റി​യ ഷാ​ജി​യോ​ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

കേ​സ് കോ​ട​തി​യി​ലെ​ത്തുേ​മ്പാ​ൾ മൊ​ഴി​ക​ൾ നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യ​വും ഷാ​ജി​യു​ടെ മ​റു​പ​ടി​യും പൂ​ർ​ണ​മാ​യും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment