വാഹനാപകടം! യുവാവിന്‍റെ ജീവിതം ദുരിതപൂർണം; സുമനസുകളുടെ സഹായം തേടുന്നു

അ​മ്പ​ല​പ്പു​ഴ: യു​വാ​വ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.​പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16-)o വാ​ർ​ഡ് പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജു​വി​ന്‍റെ മ​ക​ൻ ര​തീ​ഷ് (27) ആ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്.

സ്വ​കാ​ര്യ വാ​ഹ​ന ഷോ​റൂ​മി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ര​തീ​ഷി​ന് ന​വം​ബ​ർ 21ന് ​വൈ​കി​ട്ട് പു​ന്ന​പ്ര ക​പ്പ​ക്ക​ട​ക്കു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യ​ത്.

ഇ​ട​തു​കാ​ലി​നും ഇ​ടു​പ്പെ​ല്ലി​നും ഏ​റ്റ ക്ഷ​തം ശ​രീ​രം ത​ള​ർ​ത്തി.​സു​ഹൃ​ത്തി​ൻ്റെ ബൈ​ക്കി​നു പി​ന്നി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ എ​തി​രെ വ​ന്ന മ​റ്റൊ​രു ബൈ​ക്കിന്‍റെ ഹാ​ൻഡിലിൽ ത​ട്ടി​യാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ര​തീ​ഷി​ന്‍റെ ദേ​ഹ​ത്ത് കെ ​എ​സ് ആ​ർ ടി ​സി ബ​സ് ഇ​ടി​ച്ചു.​ബ​സി​ന്‍റെ മു​ൻ ച​ക്ര​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടെ​ങ്കി​ലും ഭാ​ഗ്യം കൊ​ണ്ടാ​ണ് ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​തെ​ന്ന് ര​തീ​ഷ് പ​റ​ഞ്ഞു.​

തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ 95 ദി​വ​സ​ത്തെ ചി​കി​ത്സ​യും ഇ​തി​ന്‍റെ ഭാ​ഗ്മാ​യി മു​ന്നോ​ളം ശ​സ്ത്ര​ക്രി​യ​ക​ളും.

ഡി​സ്ചാ​ർ​ജാ​യി വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഇ​നി​യും മൂ​ന്നു​വ​ർ​ഷ​ത്തെ തു​ട​ർ ചി​കി​ത്സ​യും ശ​സ്ത്ര​ക്രിയ​ക​ളും ആ​വ​ശ്യ​മാ​ണ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്.

5 ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ചെ​ല​വു വ​ന്നു.​തു​ട​ർ ചി​കി​ത്സ​ക്ക് 7 ല​ക്ഷ​ത്തോ​ളം രൂ​പ ഇ​നി​യും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്.

17 വ​ർ​ഷം മു​മ്പാ​ണ് ര​തീ​ഷി​ൻ്റെ അ​ച്ഛ​ൻ മ​രി​ച്ച​ത്.​സ്വ​ന്ത​മാ​യി വീ​ടും സ്ഥ​ല​വു​മി​ല്ലാ​ത്ത​തി​നാ​ൽ സ​ഹോ​ദ​രി ആ​ശ​യും ഭ​ർ​ത്താ​വും വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് ര​തീ​ഷും അ​മ്മ ഉ​ഷ​യും ഉ​ഷ​യു​ടെ അ​മ്മ മ​ണി (75)യു​മ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​യു​ന്ന​ത്.

സ്വ​കാ​ര്യ തു​ണി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഉ​ഷ​ക്കു കി​ട്ടു​ന്ന തുഛ ​വ​രു​മാ​ന​ത്തി​ൽ നി​ന്നും ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യം കൊ​ണ്ടും, പ​ണം പ​ലി​ശ​ക്കെ​ടു​ത്തും ക​ടം വാ​ങ്ങി​യു​മാ​ണ് ഇ​തു​വ​രെ​യു​ള്ള ര​തീ​ഷി​ന്‍റെ ചി​കി​ത്സ ന​ട​ന്ന​ത്.​

ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ സ​ന്മ​ന​സു​ള്ള​വ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക് മു​ല്ല​ക്ക​ൽ ശാ​ഖ​യി​ൽ ഉ​ഷ രാ​ജു​വി​ൻ്റെ പേ​രി​ലു​ള്ള 10150100294389 എ​ന്ന അ​ക്കൗ​ണ്ട് ന​മ്പ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.​ഐ എ​ഫ് എ​സ് ഇ ​കോ​ഡ്- എ​ഫ് ഡി ​ആ​ർ എ​ൽ 0001015. ഫോ​ൺ – 8943 194665.

Related posts

Leave a Comment