സിനിമകളില്‍ സ്ത്രീവിരുദ്ധത കുത്തിക്കയറ്റുന്നതിനോടു യോജിപ്പില്ല; എന്നാല്‍ അത് സിനിമയ്ക്ക് ആവശ്യമാണെന്നു തോന്നിയാല്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താം; മംഗലശ്ശേരി നീലകണ്ഠനെ ഉദാഹരണമാക്കി ടൊവിനോ…

സിനിമകളില്‍ മനപ്പൂര്‍വം സ്ത്രീവിരുദ്ധത തിരുകിക്കയറ്റുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് നടന്‍ ടൊവിനോ. എന്നാല്‍ അത്തരം രംഗങ്ങള്‍ സിനിമയ്ക്ക് ആവശ്യമാണെങ്കില്‍ അതില്‍ തെറ്റില്ലെന്നും ടൊവിനോ വ്യക്തമാക്കി. അങ്ങനെ ഏതെങ്കിലും തരത്തില്‍ സ്ത്രീവിരുദ്ധത ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അത് കറക്ട് ചെയ്യുന്ന ഒരു സീനും ഉണ്ടാകുമെന്നും ടോവിനോ വ്യക്തമാക്കി.

‘എന്താണ് യഥാര്‍ത്ഥത്തില്‍ ഈ സ്ത്രീവിരുദ്ധ സിനിമ? സിനിമ, പാട്ട് ഇതൊക്കെ ഒരു കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണ്. അതൊരു സിനിമ എന്ന നിലയില്‍ എന്നെ എക്സൈറ്റ് ചെയ്യിച്ചാല്‍ ഞാനത് ചെയ്യും. എന്നാല്‍ ‘ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നു പറയുന്നതുപോലെ’ സ്ത്രീ വിരുദ്ധത കുത്തിക്കേറ്റുന്നതിനോട് എനിക്ക് യോജിപ്പില്ല. നേരെമറിച്ച് ഒരു സിനിമയ്ക്കാവശ്യമുള്ള സ്ത്രീവിരുദ്ധമായ ഒരു സീനുണ്ടെങ്കില്‍ ആ സ്‌ക്രിപ്റ്റ് ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. ടൊവിനോ പറയുന്നു.

ഏതെങ്കിലും സിനിമയില്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുന്നുണ്ടെങ്കില്‍ അത് കറക്ട് ചെയ്യുന്ന ഒരു സീന്‍ കൂടി ഉണ്ടാകുമെന്ന് ടോവിനോ പറയുന്നു. ഇതിനുദാഹരണമായി ടൊവിനോ ചൂണ്ടിക്കാണിക്കുന്നത് മോഹന്‍ലാല്‍ നായകനായ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ദേവാസുരമാണ്. ‘ദേവാസുരത്തില്‍, മംഗലശ്ശേരി നീലകണ്ഠന്‍ ഭാനുവിനോട് ചെയ്തതിന് അയാള്‍ തിരിച്ചും ചെയ്യുന്നില്ലേ. അപ്പോള്‍ അത് കറക്ടായില്ലേ?’സ്ത്രീവിരുദ്ധ സിനിമ എന്നുപറഞ്ഞ് മലയാളത്തില്‍ ആരും ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ഒരു സര്‍ക്കിളില്‍ സ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യുന്നതോ സ്ത്രീകളെ ഉപദ്രവിക്കുന്നതോ ഞാന്‍ കാണുന്നില്ല’ .ടൊവിനോ വ്യക്തമാക്കുന്നു

 

Related posts