ടൊവിനോ വീണ്ടും അച്ഛനായി ! ഇസമോള്‍ക്കു ലഭിച്ചത് കുഞ്ഞ് അനിയനെ; ആശംസകളുമായി ആരാധകര്‍…

നടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. താന്‍ അച്ഛനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ തന്നെയാണ് എല്ലാവരെയും അറിയിച്ചത്. ഇസയാണ് ടൊവിനോ-ലിഡിയ ദമ്പതികളുടെ മൂത്തകുട്ടി.

പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്.

പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു.

അതിനുള്ള കാരണവും ടൊവിനോ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ നാള്‍ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്.

ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നുവെന്നും ടൊവിനോ പറഞ്ഞിരുന്നു.

Related posts

Leave a Comment