അതിജീവിക്കുന്ന കേരളത്തിന് കലാകാരന്മാരുടെ കൈത്താങ്ങ്; സാ​ഹി​ത്യ-​സം​സ്കാ​രി​ക സം​ഗ​മം ഒരുക്കും; സൂപ്പർ താരങ്ങൾ പങ്കെടുക്കുന്ന മെഗാഘോയും

തൃ​ശൂ​ർ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ജീ​വി​തോ​പാ​ധി​യൊ​രു​ക്കാ​ൻ മൂ​ന്നുദി​വ​സ​ത്തെ സാ​ഹി​ത്യ-​സാം​സ്കാ​രി​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ചേ​ർ​ന്ന “വീ​ണ്ടെ​ടു​പ്പ്’ ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​കും. ജി​ല്ല​യി​ലെ അ​ക്കാ​ദ​മി​ക​ൾ, ജ​യ​രാ​ജ് വാ​ര്യ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോപി​പ്പി​ക്കും. സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​കെ.​പി.​മോ​ഹ​ന​ൻ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കും.

ചി​ത്ര-​ശി​ല്പ​ക​ലാ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ നൂ​റി​ലേ​റെ വ​രു​ന്ന ക​ലാ​കാ​രന്മാ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ചി​ത്ര-​ശി​ല്പ പ്ര​ദ​ർ​ശ​നം, ത​ത്സ​മ​യം ഛായാ​ചി​ത്ര​ര​ച​ന, ശി​ല്പ​നി​ർ​മാ​ണം തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ലു​ണ്ടാ​കും. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി, ഗ​വ. ഫൈ​നാ​ർ​ട്സ് കോ​ളജ് എ​ന്നി​വ​യാ​ണ് ചി​ത്ര-​ശി​ല്പ​ക​ലാ​കാ​രന്മാ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ക.

പ്ര​ള​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ജി​ല്ല​യി​ലെ നാ​ട​ക​ക​ലാ​കാ​രന്മാ​രെ അ​ണി​നി​ര​ത്തി ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടുനി​ൽ​ക്കു​ന്ന നാ​ട​ക​മൊ​രു​ക്കും. ഈ ​നാ​ട​കം ജി​ല്ല​യി​ലെ എ​ല്ലാ​യി​ട​ത്തും അ​ര​ങ്ങേ​റും. സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി, ഇ.​ടി. വ​ർ​ഗീ​സ്, ശ​ശി​ധ​ര​ൻ ന​ടു​വി​ൽ, കെ.​വി. ഗ​ണേ​ശ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല.

ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ക​മ​ൽ, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, കെ​പി​എ​സി ല​ളി​ത, ഇ​ന്ന​സെ​ന്‍റ് തു​ട​ങ്ങി​യവർ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ സ്റ്റേ​ജ് ഷോ​യു​മു​ണ്ടാ​കും. പൂ​ര​പ്പെ​രു​മ വി​ളം​ബ​രം ചെ​യ്യു​ന്ന തൃ​ശൂ​രി​ലെ 501 ലേ​റെ ക​ലാ​കാ​രന്മാ​ർ ഒ​ത്തുചേ​ർ​ന്നു വാ​ദ്യ​മേ​ളം ഒ​രു​ക്കും. സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി, പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ എ​ന്നി​വ​രാ​ണ് വാ​ദ്യ​മേ​ള സം​ഗ​മ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ക.

വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള​ള​വ​രെ അ​ണി​നി​ര​ത്തി നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. പി.​ടി. കു​ഞ്ഞു മു​ഹ​മ്മ​ദ്, വി​ദ്യാ​ധ​ര​ൻ, വി.​കെ. ശ്രീ​രാ​മ​ൻ, പ്രി​യ​ന​ന്ദ​നൻ, ജ​യ​രാ​ജ് വാ​ര്യ​ർ, സു​നി​ൽ​ സുഖദ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി.പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​മി​നാ​റു​ക​ൾ, സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​കും. ഇ​തി​ല​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ബ​ന്ധ​ങ്ങ​ൾ പു​സ്ത​ക​മാ​ക്കും.

മ​ഴ, പ്ര​ള​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​വി​ത​ക​ളും ക​ഥ​ക​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച് സാ​ഹി​ത്യ അ​ക്കാ​ദ​മി പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. നാ​ട​ൻ ക​ലാ​കാ​രന്മാ​രു​ടെ സം​ഗ​മം, സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ക​ങ്ങ​ളും ഫ്ലാ​ഷ് മോ​ബു​ക​ളും എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

യോ​ഗ​ത്തി​ൽ എം​പി​മാ​രാ​യ ഡോ. ​പി.​കെ. ബി​ജു, ഇ​ന്ന​സെ​ന്‍റ്, കെ.​രാ​ജ​ൻ എം​എ​ൽ​എ, മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ, പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, സാ​ഹി​ത്യ​ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ​പി​എ​സി ല​ളി​ത, ക​ലാ​മ​ണ്ഡ​ലം ക​ല്പി​ത സ​ർവ​ക​ലാ​ശാ​ല​യി​ലെ വൈ​സ് ചാ​ൻ​സ​ല​ർ ടി.​കെ. നാ​രാ​യ​ണ​ൻ, സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ. രാ​ധാ​കൃ​ഷ് ണ​ൻ നാ​യ​ർ, ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts