ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം; ഇതിനു മപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കിൽ താനും കാത്തിരിക്കുകയാണെന്ന് ടോവിനോ തോമസ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്ക പ്പെടണമെന്നും നടൻ ടോവിനോ തോമസ്.

ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരി ക്കുകയായിരുന്നു ടോവിനോ തോമസ്.

ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.

Related posts

Leave a Comment