പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സി​ല്‍​വ​ര്‍​ലൈ​ന്‍ വി​രു​ദ്ധ​സ​മ​ര​സ​മി​തി

ച​ങ്ങ​നാ​ശേ​രി: കെ ​റെ​യി​ലി​ന്‍റെ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ​യും പ്ര​സ്താ​വ​ന​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ​ര​സ​മി​തി ഉ​ണ​രാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. പ​ദ്ധ​തി​യി​ല്‍ ഇ​നി പ്ര​തീ​ക്ഷ വ​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന് അ​ര്‍​ഥ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ക​ണ്ണൂ​ര്‍ പ്ര​സ് ക്ല​ബി​ലെ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

അ​തി​വേ​ഗ റെ​യി​ല്‍​യാ​ത്രാ പ​ദ്ധ​തി​യാ​യ സി​ല്‍​വ​ര്‍​ലൈ​നു​മാ​യി മു​മ്പോ​ട്ടു പോ​കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ്ര​തി​ക​രി​ച്ച​ത്.തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള 530 കി​ലോ​മീ​റ്റ​ര്‍ പാ​ത​യ്ക്ക് 63,941കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് കേ​ര​ള​സ​ര്‍​ക്കാ​ര്‍ വി​ഭാ​വ​നം ചെ​യ്ത​ത്.

പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തു മു​ത​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഐ​തി​ഹാ​സി​ക​മാ​യ സ​മ​ര സ​ന്നാ​ഹ​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്.

ഇ​തി​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് ച​ങ്ങ​നാ​ശേ​രി​ക്ക​ടു​ത്ത് മാ​ട​പ്പ​ള്ളി റീ​ത്തു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ 1320 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സ​മ​ര​പ​ര​മ്പ​ര​യാ​ണ്. 2022 ഏ​പ്രി​ല്‍ ഇ​രു​പ​തി​നാ​ണ് മാ​ട​പ്പ​ള്ളി​യി​ല്‍ സ​മ​രം തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് കാ​ട്ടി​ള പീ​ടി​ക​യി​ലെ സി​ല്‍​വ​ര്‍​ലൈ​ന്‍ സ​മ​രം 2021 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് ആ​രം​ഭി​ച്ച​ത്.

മാ​ട​പ്പ​ള്ളി സ​മ​രം തു​ട​ങ്ങി​യ​ത് 2022 മാ​ര്‍​ച്ച് 17ന്
​കോ​ട്ട​യം ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി​യാ​യ മാ​ട​പ്പ​ള്ളി വ​ള്ളോ​ക്കു​ന്ന് പാ​റ​യ്ക്ക​ല്‍ കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ പു​ര​യി​ട​ത്തി​ല്‍ 2022 മാ​ര്‍​ച്ച് 17ന് ​സി​ല്‍​വ​ര്‍​ലൈ​ന്‍ സ​ര്‍​വേ​ക്കാ​യി മ​ഞ്ഞ​ക്കു​റ്റി​ക​ള്‍ സ്ഥാ​പി​ക്കാ​നെ​ത്തി​യ സം​ഘ​ത്തെ മാ​ട​പ്പ​ള്ളി റീ​ത്തു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ രാ​വി​ലെ 8.30ന് ​മ​നു​ഷ്യ​മ​തി​ല്‍ തീ​ര്‍​ത്ത് നാ​ട്ടു​കാ​ര്‍ പ്ര​തി​രോ​ധി​ച്ചു ത​ട​ഞ്ഞു​നി​ര്‍​ത്തി. ഉ​ച്ച​യ്ക്ക് 1.30വ​രെ പ്ര​തി​രോ​ധം സ​മാ​ധാ​ന​പ​ര​മാ​യി തു​ട​ര്‍​ന്നു.

1.30ടെ ​അ​ന്ന​ത്തെ ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ശ്രീ​കു​മാ​റി​ന് ഉ​ന്ന​താ​ധി​കൃ​ത​രി​ല്‍​നി​ന്നും ല​ഭി​ച്ച നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ​മ​ര​നേ​താ​ക്ക​ളാ​യ ബാ​ബു കു​ട്ട​ന്‍​ചി​റ, വി.​ജെ. ലാ​ലി, മി​നി കെ. ​ഫി​ലി​പ്പ്, റോ​സി​ലി​ന്‍ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​രെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ഒ​രു മ​ഞ്ഞ​ക്കു​റ്റി​യെ​ങ്കി​ലും സ്ഥാ​പി​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യ​തോ​ടെ സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ കൂ​ടു​ത​ല്‍ പോ​ലീ​സ് സ​ന്നാ​ഹം എ​ത്തി. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​രും പ്ര​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ത്രീ​ക​ളെ​യ​ട​ക്കം സ​മ​ര​ക്കാ​രെ അ​റ​സ്റ്റു ചെ​യ്ത് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് തൃ​ക്കൊ​ടി​ത്താ​നം സ്റ്റേ​ഷ​നി​സ​ലെ​ത്തി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത​വ​രെ വി​ട്ട​യ​ക്കാ​നും യു​ഡി​എ​ഫ്, ബി​ജെ​പി നേ​താ​ക്ക​ളു​ടെ സ​മ്മ​ര്‍​ദ്ദ​വും ഇ​ട​പെ​ട​ലും വേ​ണ്ടി വ​ന്നു.

പ​ന്ത​ല്‍​കെ​ട്ടി സ​മ​രം 2022 ഏ​പ്രി​ല്‍ 20മു​ത​ല്‍
2022 ഏ​പ്രി​ല്‍ 20ന് ​റീ​ത്തു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ പ​ന്ത​ല്‍​കെ​ട്ടി സ​മ​രം തു​ട​ങ്ങി. ഈ ​സ​മ​രം ഒ​രു​ദി​നം​പോ​ലും മു​ട​ങ്ങാ​തെ ഇ​ന്ന് 1321ാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്. വി​വി​ധ ദി​ന​ങ്ങ​ളി​ലെ സ​മ​ര​ങ്ങ​ളി​ല്‍ 99 രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത​തോ​ടെ പോ​രാ​ട്ട​ത്തി​ന് സം​സ്ഥാ​ന ശ്ര​ദ്ധ​നേ​ടി. പ​ദ്ധ​തി​യു​ടെ ഡി​പി​ആ​റി​ന് കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​തു​മി​ല്ല.
ഇ​തോ​ടെ പ​ദ്ധ​തി​യി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്നാ​ക്കം പോ​യി​രു​ന്നു. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടേ​യും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​ടെ​യും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​സ്താ​വ​ന​ക​ളാ​ണ് സി​ല്‍​വ​ര്‍​ലൈ​ന്‍ വി​രു​ദ്ധ സ​മി​തി​ക​ള്‍​ക്ക് ജീ​വ​ന്‍ വ​യ്പി​ച്ച​ത്.

കേ​സു​ക​ള്‍ റ​ദ്ദ് ചെ​യ്യ​ണം
പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​നാ​യി നി​ര്‍​ദി​ഷ്ട പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ്ലോ​ക്ക് ന​മ്പ​റു​ക​ളും സ​ര്‍​വേ ന​മ്പ​റു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി 2021 ഓ​ഗ​സ്റ്റ്18, ഒ​ക്ടോ​ബ​ര്‍ 30നു​മാ​യി കേ​ര​ള​സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം. ഇ​ത് നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​സ്തു​വി​ന്‍റെ ക്ര​യ​വി​ക്ര​യ​മോ ബാ​ങ്ക് വാ​യ്പ​ക​ളോ ല​ഭ്യ​മാ​കു​ന്നി​ല്ല. പ​ല കു​ടും​ബ​ങ്ങ​ളി​ലെ​യും മ​ക്ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​ഭ്യാ​സ​വും വി​വാ​ഹ​വും ബു​ദ്ധി​മു​ട്ടി​ലാ​ണ്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് എ​ടു​ത്തി​രി​ക്കു​ന്ന നി​ര​വ​ധി കേ​സു​ക​ള്‍ കേ​സി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍​ക്ക് പ്ര​തി​സ​ന്ധി​യാ​ണ്. ഈ ​കേ​സു​ക​ള്‍ എ​ത്ര​യും വേ​ഗം പി​ന്‍​ലി​ക്ക​ണം. കേ​സു​ക​ള്‍ പി​ന്‍​വി​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യി​ട്ടും മു​ഖ്യ​മ​ന്ത്രി പ​രി​ഗ​ണി​ച്ചി​ല്ല. നി​ര​വ​ധി കേ​സു​ക​ള്‍ പി​ഴ​യ​ട​ച്ചു തീ​ര്‍​പ്പാ​ക്കി. ഇ​നി​യും 11 കേ​സു​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​മാ​യി മു​മ്പോ​ട്ടു പോ​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ കേ​ര​ള ജ​ന​ത​യെ അ​ണി​നി​ര്‍​ത്തി എ​തി​ര്‍​ക്കും.

  • ബെ​ന്നി ചി​റ​യി​ല്‍

Related posts

Leave a Comment