ശ​ബ​രി​മ​ല പാ​ത​യി​ലെ അ​പ​ക​ട​ക​ര​മാ​യ  വ​ള​വു​ക​ളി​ൽ ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ൾ സ്ഥാ​പി​ച്ചു

കൊ​ട്ടാ​ര​ക്ക​ര; കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ൽ എം ​സി റോ​ഡി​ന്റെ ഏ​നാ​ത്ത്‌ മു​ത​ൽ നി​ല​മേ​ൽ വ​രെ​യും ശ​ബ​രി​മ​ല പ്ര​ധാ​ന​പാ​ത​യി​ലെ പ​ത്ത​നാ​പു​രം പു​ന​ലൂ​ർ ആ​ര്യ​ങ്കാ​വ് റോ​ഡി​ലെ​യും അ​പ​ക​ട​ക​ര​മാ​യ 13 വ​ള​വു​ക​ളി​ലാ​ണ് ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ൾ സ്ഥാ​പി​ച്ച​ത്.​

സം​സ്ഥാ​ന റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി​യി​ൽ നി​ന്നും അ​നു​വ​ദി​ച്ച 562000 രൂ​പ ഉ​പ​യോ​ഗി​ച്ച് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​ൽ​ട്രോ​ണി​നെ ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ളു​ടെ സ്ഥാ​പി​ക്ക​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​ കെ​ൽ​ട്രോ​ൺ അ​ധി​കൃ​ത​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ജോ​ലി പൂ​ർ​ത്തീ​ക​രി​ച്ചു ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കുക യായിരുന്നു.

പൊ​തു​വെ തി​ര​ക്ക് കൂ​ടി​യ​തും ശ​ബ​രി​മ​ല സീ​സ​ണി​ന്റെ ഭാ​ഗ​മാ​യി തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർധി​ച്ചി​ട്ടു​ള്ള​തു​മാ​യ റോ​ഡു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർധി​ക്കു​വാ​നു​ള്ള സാ​ധ്യ​ത​യും റോ​ഡ് പ​രി​ചി​ത​ര​ല്ലാ​ത്ത​വ​ർ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ലേ അ​പ​ക​ട​സാ​ധ്യ​ത​യും മു​ന്നി​ൽ​ക്ക​ണ്ടാ​ണ് കൊ​ടും വ​ള​വു​ക​ളി​ൽ ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് മു​ൻ​കൈ എ​ടു​ത്ത​ത്.

രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന​താ​ണ് ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ളു​ടെ സ്ഥാ​പ​നം. നി​ല​വി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബ്ലി​ങ്ക​റു​ക​ൾ സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പു​റ​മെ നി​ന്ന് വൈ​ദ്യു​തി ആ​വ​ശ്യ​മി​ല്ലാ​ത്ത​തും റോ​ഡ് വീ​തി കൂ​ട്ട​ൽ തു​ട​ങ്ങി മ​രാ​ര​ത്ത് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന സ​മ​യം മ​റ്റു ത​ട​സ്സ​ങ്ങ​ൾ കൂ​ടാ​തെ ത​ന്നെ മാ​റ്റി സ്ഥാ​പി​ക്കാ​വു​ന്ന​തും തു​ട​ങ്ങി​യ പ്ര​ത്യേ​ക​ത​ക​ളോ​ട് കൂ​ടി​യ​താ​ണ്.

Related posts