സമയം തെറ്റിച്ചുള്ള തമ്മിലടി ഒഴിവാക്കാം..! കോട്ടയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർദേശങ്ങൾ സമർപ്പിച്ച് ബസ് ഉടമകൾ

 കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് നൂ​ത​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ബ​സു​ട​മ​ക​ൾ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ല്കി. എ​ന്നാ​ൽ ഇ​തു​വ​രെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യി​ല്ല. ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ക​ള​ക്്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നും ആ​ർ​ടി​ഒ യ്ക്കു​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

ന​ഗ​ര​ത്തി​ൽ വാ​ഹ​ന ബാ​ഹുല്യം മൂലം അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ച​ർ​ച്ച ചെ​യ്തു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും നി​വേ​ദ​ന​ത്തോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം ദി​വ​സ​വും ബ​സു​ക​ളു​ടെ ട്രി​പ്പു​ക​ൾ മു​ട​ങ്ങു​ന്ന​ത് പ​തി​വാ​ണ്.

ട്രി​പ്പു​ക​ൾ മു​ട​ങ്ങു​ക​യും സ​മ​യം തെ​റ്റി ഓ​ടു​ക​യും ചെ​യ്യു​ന്ന​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കെ​കെ റോ​ഡു​വ​ഴി വ​രു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ പ​ഴ​യ​തു​പോ​ലെ ലോ​ഗോ​സ് ജം​ഗ്ഷ​നി​ൽ ആ​ളി​റ​ക്കി ശാ​സ്ത്രി റോ​ഡു​വ​ഴി നാ​ഗ​ന്പ​ട​ത്ത് എ​ത്തു​ക.

കെഎസ് ആ​ർ​ടി​സി​യും ഇ​തേ​പോ​ലെ വ​ന്നു ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ക, തെ​ക്കോ​ട്ടു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ എം​എ​ൽ റോ​ഡു​വ​ഴി പോ​കാ​തെ പ​ഴ​യ​തു​പോ​ലെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ വ​രെ​യാ​ക്കു​ക, കോ​ഴി​ച്ച​ന്ത ഭാ​ഗ​ത്ത് വ​ണ്‍​വേ ആ​ക്കു​ക, ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ ബ​സ്‌‌സ്റ്റോ​പ്പ് മു​ന്നോ​ട്ടു മാ​റ്റു​ക തു​ട​ങ്ങി​യ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

നി​വേ​ദ​നം ന​ൽ​കി​യി​ട്ടും യോ​ഗം വി​ളി​ച്ചു കൂ​ട്ടാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന സീ​നി​യ​ർ സെ​ക്ര​ട്ട​റി ജോ​യി ചെ​ട്ടി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി. സ​ത്യ​ൻ, എം.​എ​ൻ. ശ​ശി​ധ​ര​ൻ, ത​ങ്ക​ച്ച​ൻ വാ​ലേ​ൽ, ഷെ​ബി കു​ര്യ​ൻ, സ​ജി താ​ന്നി​ക്ക​ൽ, വി.​സി. സൈ​ബു, റോ​ണി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts