ഒ​രാ​ൾ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം മ​റ്റൊ​രാ​ൾ ക​ഴി​ച്ചു, ത​ർ​ക്കം അ​ടി​പി​ടിയായി, ഒ​രാ​ൾ​ക്ക് പ​ട്ടി​ക​യ്ക്ക് അ​ടി​യേ​റ്റു ; സംഭവം കോട്ടയത്ത്

കോ​ട്ട​യം: ചാ​യ​ക്ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. ഒ​രാ​ൾ​ക്ക് പ​ട്ടി​ക​യ്ക്ക​് അടി​യേ​റ്റു. കേ​സി​ൽ ഒ​രാ​ളെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​റ്റൊ​രാ​ൾ ഒ​ളി​വി​ൽ. ഇ​ന്ന​ലെ രാ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മാ​ണ് സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബാ​ബു (55)വി​നാ​ണ് പ​ട്ടി​ക​യ്ക്ക് അ​ടി​യേ​റ്റ​ത്. ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. പാ​ന്പാ​ടി ഇ​ല​ക്കൊ​ടി​ഞ്ഞി ആ​ല​ക്കു​ളം വീ​ട്ടി​ൽ ബി​നു (42)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ജാ​മ്യ​ത്തി​ലെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

കാ​നം സ്വ​ദേ​ശി രാ​ജു​വാ​ണ് ഒ​ളി​വി​ൽ പോ​യ​ത്. മൂ​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്ത് ചെ​റി​യ പ​ണി​ക​ളൊ​ക്കെ ചെ​യ്തു ജീ​വി​ക്കു​ന്ന​വ​രാ​ണ്. പ്ര​തി​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം ബി​നു വാ​ങ്ങി ക​ഴി​ച്ചു. ഇ​തേ ചൊ​ല്ലി​യു​ള്ള ത​ർ​ക്കാ​ണ് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്.

Related posts