ട്രാഫിക് നിയമങ്ങൾ യാത്രികരെല്ലാം കൃത്യമായി പാലിക്കണം. ചില സമയങ്ങളിൽ ഇതിനു വിഭിന്നമായി സംഭവിക്കുന്പോൾ ആളുകൾ പരസ്പരം കലഹത്തിനു കാരണമാകാറുണ്ട്. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബംഗളൂരു നെക്സസ് ശാന്തിനികേതൻ മാളിന് സമീപത്ത് ആണ് സംഭവം. ഇരുചക്ര വാഹന യാത്രികനും ഒരു കാറുകാരനും തമ്മിലാണ് തർക്കം നടന്നത്. സ്കൂട്ടർ യാത്രികൻ ട്രാഫിക് ലംഘനം നടത്തിയത് കാറുകാരൻ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
തർക്കം വലുതായപ്പോൾ സ്കൂട്ടർ യാത്രക്കാരൻ ഒരു കത്തിയുമായി കാറുകാരനെ കുത്താൻ എത്തി. അതോടെ കാറുകാരൻ വീഡിയോ പകർത്തി. കാറുകാരനോട് സ്കൂട്ടറുകാരൻ അസഭ്യവാക്കുകൾ പറഞ്ഞ് പ്രകോപിപ്പിച്ചു. ഉപദ്രവിക്കാനായി എത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
അപ്രതീക്ഷിതമായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് യാത്രക്കാർ ഭയന്നു പോകും. ഇത്തരം പ്രവർത്തികൾ നന്നായി ചോദ്യം ചെയ്യണം. ഇയാൾക്കെതിരേ നടപടി എടുക്കുന്നതു വരെ വീഡിയോ എല്ലാവരും ഷെയർ ചെയ്യണമെന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും കമന്റ് ചെയ്തത്.
