ഞാ​ൻ അ​ത് മാ​ത്ര​മേ പ​റ​ഞ്ഞി​ട്ടു​ള്ളു; സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി സ​തീ​ശ​ൻ ഒ​ഴി​വാ​ക്ക​ണം; നാ​ലു ജി​ല്ല​ക​ളി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കും, സ​തീ​ശ​ന് മു​ന്ന​റി​യി​പ്പു​മാ​യി നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി വി.​ഡി.​സ​തീ​ശ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത്. എ​സ്എ​ൻ​ഡ‍ി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ മു​ഖ്യ​മ​ന്ത്രി കാ​റി​ല്‍ ക​യ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​തീ​ശ​ന്‍റെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

തു​ട​ര്‍​ന്ന് സ​തീ​ശ​നെ​തി​രെ വെ​ള്ളാ​പ്പ​ള്ളി​യും എ​ന്‍​എ​സ്എ​സ് നേ​താ​വ് ജി. ​സു​കു​മാ​ര​ന്‍ നാ​യ​രും രം​ഗ​ത്തെ​ത്തി. പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​തീ​ശ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മു​ദാ​യ​ങ്ങ​ളും മ​ത​ങ്ങ​ളും ത​മ്മി​ൽ ശ​ത്രു​ത ഉ​ണ്ടാ​ക​രു​തെ​ന്നും സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്ക​രു​തെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട്.

അ​ത് മാ​ത്ര​മാ​ണ് താ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ​മു​ദാ​യ നേ​താ​ക്ക​ളെ പി​ണ​ക്കേ​ണ്ട​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. ഇ​വ​രെ പി​ണ​ക്കി​യാ​ൽ നാ​ലു ജി​ല്ല​ക​ളി​ൽ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു

Related posts

Leave a Comment