സ​ഹോ​ദ​ര​ൻ ട്വീ​റ്റ് ചെ​യ്തു..! പാ​ള​ത്തി​ൽ തീ​വ​ണ്ടി​യൊ​രു തീ​യു​ണ്ട​യാ​യി; സ​ഹോ​ദ​രി​യെ കൃ​ത്യ​സ​മ​യ​ത്ത് പ​രീ​ക്ഷ​യ്ക്കെ​ത്തി​ച്ച് റെ​യി​ൽ​വെ

ന്യൂ​ഡ​ൽ​ഹി: സ​മ​യ​നി​ഷ്ഠ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ റെ​യി​ൽ​വെ പാ​ളം​തെ​റ്റി​യ തീ​വ​ണ്ടി​യാ​ണ്. എ​ന്നാ​ൽ ഒ​രു വി​ദ്യാ​ർ​ഥി​നി​യെ പ​രീ​ക്ഷാ​ഹാ​ളി​ലെ​ത്തി​ക്കാ​ൻ കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​യെ​ത്തി റെ​യി​ൽ​വെ ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞു. അ​തും പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ട്വീ​റ്റ് വാ​യി​ച്ച്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മൗ ​സ്വ​ദേ​ശി​നി​യാ​യ ന​സി​യ ത​ബ​സു​വി​നു​വേ​ണ്ടി​യാ​ണ് തീ ​വ​ണ്ടി, തീ​യു​ണ്ട​യാ​യി ചീ​റി​പ്പാ​ഞ്ഞ​ത്.

ന​സി​യ​യു​ടെ ബി​ടി​സി ഡി​എ​ൽ​ഇ​ഡി പ​രീ​ക്ഷ സെ​ന്‍റ​ർ വാ​രാ​ണ​സി​യാ​യി​രു​ന്നു. ഇ​വി​ടെ എ​ത്താ​ൻ ച​പ്ര-​വാ​രാ​ണ​സി ഇ​ന്‍റ​ർ​സി​റ്റി സ്പെ​ഷ​ൽ‌ ട്രെ​യി​നി​ൽ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്തി​രു​ന്നു.

മൗ ​ജം​ഗ്ഷ​നി​ൽ രാ​വി​ലെ 6.25 ന് ​എ​ത്തു​ന്ന ട്രെ​യി​നി​ൽ ക​യ​റി​യാ​ൽ ന​സി​യ​ക്കു കൃ​ത്യ​സ​മ​യ​ത്ത് വാ​രാ​ണ​സി​യി​ൽ എ​ത്താ​ൻ ക​ഴി​യും.

എ​ന്നാ​ൽ ബു​ധ​നാ​ഴ്ച​യും റെ​യി​ൽ​വെ പ​തി​വി​നു മാ​റ്റം വ​രു​ത്താ​ൻ ത​യാ​റാ​യി​ല്ല. മൂ​ട​ൽ​മ​ഞ്ഞു​കാ​ര​ണം 2.50 മ​ണി​ക്കൂ​ർ വൈ​കി​യോ​ടു​ന്നു എ​ന്ന​റി​യി​പ്പ് എ​ത്തി. ഒ​ടു​വി​ൽ മൗ ​ജം​ഗാ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്തു​മ്പോ​ൾ സ​മ​യം എ​ട്ട്.

സ​ങ്ക​ട​ത്തി​ലാ​യ ന​സി​യ സ​ഹോ​ദ​ര​ൻ അ​ൻ​വ​ർ ജ​മാ​ലി​നെ വി​വ​രം അ​റി​യി​ച്ചു. ത​നി​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല.

സ​ഹോ​ദ​ര​ൻ ഇ​തോ​ടെ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​നു മു​തി​ർ​ന്നു. ട്രെ​യി​ൻ താ​മ​സി​ച്ച് എ​ത്തി​യാ​ൽ ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ പ​രീ​ക്ഷ മു​ട​ങ്ങു​മെ​ന്ന് കാ​ണി​ച്ച് അ​ൻ​വ​ർ ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment