എ​ന്തി​നാ​യി​രു​ന്നു കറക്കമെ​ന്ന് അവൻ പറയട്ടെ..!  വീട്ടുകാരെയും പോലീസിനെയും  കുഴക്കി ട്രെയിനിൽ 12  ദിവസം കറങ്ങിയ വിദ്യാർഥി  ഒടുവിൽ കുടുങ്ങി

പ​ഴ​യ​ന്നൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി. പോ​ലീ​സി​നെ​യും വീ​ട്ടു​കാ​രെ​യും വ​ട്ടം​ക​റ​ക്കി നാ​ടുചു​റ്റി​ക്കൊ​ണ്ടി​രു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​തും ട്രെ​യി​നി​ൽ​നി​ന്നു​ത​ന്നെ. ദി​വ​സ​ത്തി​ൽ ഒ​രു​നേ​രം സു​ഭി​ക്ഷ​മാ​യും മ​റ്റു​സ​മ​യ​ങ്ങ​ളി​ൽ ല​ഘു​ഭ​ക്ഷ​ണം ക​ഴി​ച്ചും ട്രെ​യി​നി​ൽ ക​റ​ങ്ങി​യ​ത് 12 ദി​വ​സം. യാ​ത്ര​യ്ക്കി​ട​യി​ൽ വീ​ടി​ന​ടു​ത്ത് എ​ത്തി​യി​ട്ടും ഇ​റ​ങ്ങാതിരുന്ന വിദ്യാർഥി ഒ​ടു​വി​ൽ സു​ഹൃ​ത്തി​ന്‍റെ ക​ണ്ണി​ൽ​പ്പെ​ട്ട​തോ​ടെ കുടുങ്ങുക യായിരുന്നു.

പാ​ന്പാ​ടിയിലെ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥിയായ പ​ത്തനാ​പു​രം സ്വദേശിയെ​യാ​ണ് ഇന്നലെ ട്രെ​യി​നി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 18-ാം തീ​യ​തി​യാ​ണ് വിദ്യാർഥിയെ കാ​ണാ​താ​യത്. ട്രെയിനിൽ മും​ബൈ, ഗോ​വ, വീ​ണ്ടും തി​രി​ച്ച് മും​ബൈ, അവിടെനിന്ന് ക​ന്യാ​കു​മാ​രി എന്നിവിടങ്ങളിൽ ഇയാൾ എ​ത്തി.

കന്യാകുമാരിയിൽ എ​ടി​എം ഉ​പ​യോ​ഗി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചത്. പോ​ലീ​സ് സം​ഘം ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് തി​രി​ച്ച​തും യുവാവ് വീ​ണ്ടും കൊ​ല്ലം​വ​ഴി തി​രി​ച്ച് യാ​ത്ര ചെ​യ്തു. വീ​ടി​ന​ടു​ത്തു​ള്ള സ്റ്റോ​പ്പി​ലെ​ത്തി​യ​പ്പോ​ൾ ഇ​റ​ങ്ങി​യി​ല്ല. ഉ​റ​ങ്ങി​പ്പോയി എ​ന്നാ​ണ് ഇയാൾ പ​റ​യു​ന്ന​ത്.

ഒ​ടു​വി​ൽ ആ​ലു​വ​യി​ൽ​വ​ച്ച് സു​ഹൃ​ത്തി​ന്‍റെ ക​ണ്ണി​ൽ​പ്പെട്ടു. പി​ടി​കൊ​ടു​ക്കാ​തെ പി​ന്നെ​യും മാ​റി. പോ​ലീ​സ് എ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കും വി​വ​രം അ​റി​യി​ച്ചിരുന്നു. പിന്നീട് കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ചാണ് പോ​ലീ​സ് ക​ണ്ടെ​ത്തിയത്.

13 ദി​വ​സം​കൊ​ണ്ട് താ​ടി​വ​ള​ർ​ത്തി ചെ​റി​യ രൂ​പ​മാ​റ്റം വ​രു​ത്തി​യി​രു​ന്നു. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇയാളെയും കൊ​ണ്ട് പ​ഴ​യ​ന്നൂ​രിലെ​ത്തി. എ​ന്തി​നാ​യി​രു​ന്നു കറക്കമെ​ന്ന് യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related posts