ലണ്ടൻ: ലണ്ടനിലേക്കു വരുകയായിരുന്ന ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ പത്തു പേർക്ക് പരിക്ക്. സംഭവത്തിൽ രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് വടക്കൻ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽനിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസിലേക്കു യാത്രപുറപ്പെട്ട ട്രെയിനിലാണ് കത്തിയാക്രമണമുണ്ടായത്.
ഹണ്ടിംഗ്ടൺ ടൗണിൽ നിർത്തിയ ട്രെയിനിൽ പ്രവേശിച്ച ആയുധധാരികളായ പോലീസ് അക്രമികളെ കീഴടക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടു പേരും ബ്രിട്ടീഷ് പൗരന്മാരാണ്. സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഒന്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേർ അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. നാലു പേർ ആശുപത്രി വിട്ടു.

