ഷൊർ‌ണൂരിൽ ട്രെയിൻ പാളംതെറ്റി ഗതാഗതം സ്തംഭിച്ചു;  ഗ​താ​ഗ​തം പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കാ​ൻ വൈകുമെന്ന്  അധികൃതർ

ഷൊ​ർ​ണൂ​ർ: ഷൊർണൂർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​വ​ണ്ടി പാ​ളം​തെ​റ്റി മ​ല​ബാ​ർ മേ​ഖ​ല​യി​ൽ തീ​വ​ണ്ടി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ഇന്ന് ഉ​ച്ച​യോ​ടു കൂ​ടി മാ​ത്ര​മേ ഗ​താ​ഗ​തം പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്ന് റെ​യി​ൽ​വേ അധികൃതർ അറിയിച്ചു. രാ​വി​ലെ 6.10നാ​ണ് ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചെ​ന്നൈ- മം​ഗ​ലാ​പു​രം മെ​യി​ൽ പാ​ളം തെ​റ്റി​യ​ത്.

തീ​വ​ണ്ടി​യു​ടെ ഒ​ന്ന്, ര​ണ്ട് ബോ​ഗി​കളാ​ണ് റെ​യി​ൽ​വേ പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു മുന്പ് പ്ര​ധാ​ന ട്രാ​ക്കി​ൽ ബൗ​ളിം​ഗ് പി​റ്റി​ൽ വ​ച്ച് പാ​ളം തെ​റ്റി​യ​ത്. ഇ​തി​ൽ ഒ​ന്നാം ബോ​ഗി​യി​ൽ ആ​ർ​എം​എ​സ് ഉ​രു​പ്പ​ടി​ക​ൾ ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടാം ബോ​ഗി​യി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രുന്നെങ്കിലും ദുരന്തം ഒഴിവായി.

അപകടത്തെ തുടർന്ന് ഉ​ന്ന​ത റെ​യി​ൽ​വേ അ​ധി​കൃ​ത​രും റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റി​ംഗ് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. യാ​ത്ര​ക്കാ​രെ പൂ​ർ​ണ​മാ​യും ബോ​ഗി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ചെ​ന്നൈ മെ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ലൂടെ ക​ട​ന്നു​പോ​കു​ന്ന മു​ഴു​വ​ൻ തീ​വ​ണ്ടി​ക​ളും വൈകി. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്നും വ​രു​ന്ന തീ​വ​ണ്ടി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പി​ടി​ച്ചി​ട്ടിരിക്കുകയാണ്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. സേ​ലം, പാ​ല​ക്കാ​ട് ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന തീ​വ​ണ്ടി​ക​ൾ ചി​ല​ത് ഷൊർണൂർ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കാ​തെ ക​ട​ന്നു​പോ​കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇത് പൂർണമായും വി​ജ​യി​ച്ചി​ട്ടില്ല.

പാ​ല​ക്കാ​ട്ടു​നി​ന്നും കോ​ഴി​ക്കോ​ട്ടു​നി​ന്നും തൃ​ശൂ​രി​ൽ നി​ന്നും ംഎ​ൻ​ജി​നീ​യ​റി​ംഗ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Related posts