ട്രെ​യി​നി​ല്‍ യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മം; ചാ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി വ​ല​വി​രി​ച്ചു പോ​ലീ​സ്


കോ​ഴി​ക്കോ​ട്: ട്ര​യി​നി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​തം. താ​നൂ​രി​നും പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ഇ​ട​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി മു​ത​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും ഇ​തി​നാ​യി തേ​ടി​യി​ട്ടു​ണ്ട്. മ​ല​യാ​ളി​യാ​യ യു​വാ​വാ​ണ് യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ‍ ശ്ര​മി​ച്ച​ത്.

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​യും മ​റ്റും ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ് . ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മെ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ട്ര​യി​നി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഹോം​ന​ഴ്‌​സാ​യ യു​വ​തി എ​റ​ണാ​കു​ള​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ട്രെ​യി​നി​ലെ അ​വ​സാ​ന ക​മ്പാ​ര്‍​ട്ടു​മെ​ന്‍റി​ലാ​യി​രു​ന്നു ഇ​വ​ര്‍ യാ​ത്ര​ചെ​യ്ത​ത്. തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​വ് ക​യ​റി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് ക​യ​റി​യ സ​മ​യം മു​ത​ല്‍ ശ​ല്യം ചെ​യ്യാ​ന്‍ തു​ട​ങ്ങി.

മ​റ്റൊ​രു കു​ടും​ബ​വും ഇ​തേ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലു​ണ്ടാ​യി​രു​ന്നു. ശ​ല്യം സ​ഹി​ക്ക​വ​യ്യാ​താ​യ​പ്പോ​ള്‍ യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യും ക​മ്പാ​ര്‍​ട്ടു​മെ​ന്‍റി​ലെ മ​റ്റു യാ​ത്ര​ക്കാ​ര്‍ ഇ​യാ​ളെ ത​ട​യാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ, യു​വ​തി ച​ങ്ങ​ല വ​ലി​ച്ചു ട്രെ​യി​ന്‍ നി​ര്‍​ത്തി​ച്ചു. ഇ​തോ​ടെ യു​വാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വ​തി കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment