ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭര്‍ത്താവ് ! പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതോടെ യുവതിയെ കിണറ്റിലെറിഞ്ഞു;ഒടുവില്‍ സംഭവിച്ചത്…

50000 രൂപയ്ക്ക് യുവതിയെ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച് ഭര്‍ത്താവിന്റെ ക്രൂരത. എന്നാല്‍ യുവതി വിസമ്മതിച്ചതോടെ ഇവരെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കിണറ്റിലെറിയുകയായിരുന്നു.

രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്ഗഡിലെ ഗുണയിലാണ് സംഭവം. പഴയ ആചാരമായ ജഗ്ധപ്രദയുടെ പേരിലായിരുന്നു ആക്രമണം.

കിണറ്റിലെറിഞ്ഞ ലദോബായ് എന്ന യുവതിയെ ഗ്രാമത്തിലെ കാവല്‍ക്കാരന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും വഴക്കുകൂടുമ്പോള്‍, ഭാര്യയെ വില്‍ക്കന്നതാണ് ജഗ്ധ.

കുടുംബത്തിന്റെ സമ്മതത്തോടെ 50,000 രൂപക്ക് ഭാര്യ ലദോബായ്‌യെ വില്‍ക്കാന്‍ ശ്രമിച്ചതായി ഭര്‍ത്താവ് ഗോപാല്‍ ഗുര്‍ജാര്‍ പൊലീസിനോട് സമ്മതിച്ചു.

50,000 രൂപ ഇയാള്‍ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന്, പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ യുവതിയെ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയായിരുന്നു.

ഇതിന് യുവതി വിസമ്മതിച്ചതോടെയാണ് ഇവരെ കിണറ്റിലെറിഞ്ഞത്.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗ്രാമത്തിലെ കാവല്‍ക്കാരന്‍ സ്ഥലത്തെത്തുകയും ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു.

വീട്ടില്‍ മൂന്നുപേര്‍ വന്നിരുന്നതായും ഞായറാഴ്ച ഗോപാല്‍ ഗുര്‍ജാറുമായി കരാര്‍ ഉറപ്പിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അവര്‍ക്കൊപ്പം പോകാന്‍ താന്‍ വിസമ്മതിച്ചു.

അടുത്തദിവസം, തിങ്കളാഴ്ച രാവിലെയും അവര്‍ക്കൊപ്പം പോകാന്‍ തന്നെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഭര്‍തൃമാതാവ് രമതി ബായ്‌യും ഭര്‍ത്താവ് ഗോപാലും തന്നെ തൊട്ടടുത്ത കിണറ്റിലെറിയുകയായിരുന്നു. തുടര്‍ന്ന് കാവല്‍ക്കാരനെത്തി തന്നെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

സംഭവം അറിഞ്ഞതോടെ യുവതിയുടെ പിതാവ് നാരായന്‍ ഗുര്‍ജാര്‍ മകളുടെ അടുത്തെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസെത്തിയതോടെ യുവതിയെ വാങ്ങാന്‍ എത്തിയവര്‍ ഓടി രക്ഷപ്പെട്ടു.

Related posts

Leave a Comment