ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വെ തു​റി​ച്ച് നോ​ട്ടം, സ​ഹി​ക്കാ​ൻ സാ​ധി​ക്കാ​തെ വാ​ഷ്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചു; ക​ത​ക് ത​ള​ളി​ത്തു​റ​ക്കാ​ൻ നോ​ക്കി യു​വാ​ക്ക​ൾ; ഇ​ന്ത്യ​യി​ൽ​വ​ച്ച് നേ​രി​ട്ട ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി വി​ദേ​ശ വ​നി​ത

ഇ​ന്ത്യ​യെ​ക്കു​റി​ച്ച് വാ​ചാ​ല​മാ​യ വി​ദേ​ശി​ക​ളു​ടെ പോ​സ്റ്റു​ക​ളൊ​ക്കെ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. എ​ന്നാ​ൽ പോ​സി​റ്റീ​വ് പോ​സ്റ്റു​ക​ൾ​ക്കി​ട​യി​ൽ ഇ​പ്പോ​ഴി​താ നെ​ഗ​റ്റീ​വ് പോ​സ്റ്റു​മാ​യി ഒ​രു വി​ദേ​ശ വ​നി​ത എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് യു​വ​തി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ​വ​ച്ചാ​ണ് സം​ഭ​വം. വി​ദേ​ശ വ്ലോ​ഗ​റാ​യ ഇ​ന​സ് എ​ന്ന യു​വ​തി​യാ​ണ് ത​നി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന മോ​ശം അ​വ​സ്ഥ​യെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. 3AC കോ​ച്ചി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ, ത​ങ്ങ​ൾ​ക്ക് എ​തി​ർ​വ​ശ​ത്തി​രു​ന്ന ഒ​രു സം​ഘം യു​വാ​ക്ക​ൾ ഇ​ട​ത​ട​വി​ല്ലാ​തെ ത​ന്നെ തു​റി​ച്ച് നോ​ക്കു​ക​യും സീ​റ്റു​ക​ൾ മാ​റി മാ​റി ഇ​രു​ന്ന് ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്ത​ത് യാ​ത്ര​യി​ൽ വ​ലി​യ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി​യെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

ഇ​വ​രു​ടെ നോ​ട്ടം ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ നേ​രെ വാ​ഷ്റൂ​മി​ലേ​ക്ക് പോ​യി. എ​ന്നാ​ൽ അ​ക്കൂ​ട്ട​ത്തി​ൽ ഒ​രു യു​വാ​വ് ത​ന്നെ പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. പേ​ടി​ച്ച് വാ​ഷ്റൂ​മി​ൽ ഓ​ടി​ക്ക​യ​റി വാ​തി​ൽ അ​ട​ച്ചു. എ​ന്നാ​ൽ യു​വാ​വ് വാ​തി​ൽ ത​ള്ളി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഇ​ത് ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​വു​ന്ന ആ​ദ്യ കാ​ര്യ​മ​ല്ലെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ൾ എ​ന്ത് വി​ശ്വ​സി​ച്ചാ​ണ് യാ​ത്ര ചെ​യ്യേ​ണ്ട​ത്, സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ൽ മാ​ത്രം പോ​രാ അ​ത് പ്ര​ത്യ​ക്ഷ​ത്തി​ൽ കൊ​ണ്ടു​വ​രി​ക​യും വേ​ണ​മെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ഇ​ത് ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ ന​മ്മു​ടെ വീ​ടു​ക​ളി​ലെ സ്ത്രീ​ക​ൾ​ക്കും സം​ഭ​വി​ക്കാം. ഇ​തി​നെ​തി​രേ ക​ർ​ശ​ന​മാ​യ ന​ട​പ​ടി എ​ടു​ക്കും വ​രെ ശ​ക്ത​മാ​യി പോ​രാ​ട​ണ​മെ​ന്ന് പ​ല​രും കു​റി​ച്ചു.

 

Related posts

Leave a Comment