ര​ണ്ട​ര വ​ർ​ഷ​മാ​യി നീ​ട്ടി​വ​ള​ർ​ത്തി​യ മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി മു​റി​ച്ചു ന​ൽ​കി 10 വ​യ​സു​കാ​ര​ൻ അ​ദ്വൈ​ത് റി​യാ​ൻ

കു​ണ്ട​റ: ര​ണ്ട​ര വ​ർ​ഷ​മാ​യി വ​ള​ർ​ത്തി​യ മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ളി​ൽ മു​ടി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി മു​റി​ച്ചു ന​ൽ​കി സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യി മാ​റി 10 വ​യ​സു​കാ​ര​ൻ അ​ദ്വൈ​ത് റി​യാ​ൻ.

പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​ദ്വൈ​ത് മു​ടി ദാ​നം ചെ​യ്ത​ത്. അ​ഞ്ചാ​ലും​മൂ​ട് ചെ​മ്മ​ക്കാ​ട് സ്വ​ദേ​ശി​യാ​യ അ​ദ്വൈ​ത് റി​യാ​ൻ കു​ണ്ട​റ നാ​ന്തി​രി​ക്ക​ൽ ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

അ​ദ്വൈ​തി െന്‍റ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് മു​ടി വ​ള​ർ​ത്തി​യ​തും ദാ​നം ചെ​യ്ത​തും. മു​ടി നീ​ട്ടി വ​ള​ർ​ത്തു​ന്ന​തി​നാ​യി പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ​ത് അ​മ്മ ഗീ​തു​വും, മു​ത്ത​ച്ഛ​ൻ വി​ശ്വ​നാ​ഥ പി​ള്ള​യും മു​ത്ത​ശി ഗീ​താ​മ്മ​യും ആ​ണ്.

Related posts

Leave a Comment