നീ​രു​റ​വ​തേ​ടി അ​ച്ച​ൻ​കോ​വി​ൽ പാ​ത​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി വ​നം വ​കു​പ്പ്

തെ​ന്മ​ല : വേ​ന​ലി​നെ​ത്തു​ട​ർ​ന്ന് വ​ന​ത്തി​നു​ള്ളി​ൽ നീ​രു​റ​വ​ക​ൾ വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ കാ​ട്ടാ​ന​ക​ൾ അ​ച്ച​ൻ​കോ​വി​ൽ പാ​ത​ക​ട​ന്ന് കു​ടി​വെ​ള്ളം തേ​ടി​യെ​ത്തു​ന്നു.​അ​ച്ച​ൻ​കോ​വി​ൽ-​കോ​ട്ട​വാ​സ​ൽ പാ​ത​യും അ​ച്ച​ൻ​കോ​വി​ൽ-​അ​ലി​മു​ക്ക് പാ​ത​യും ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

പ​ല​യി​ട​ത്തും അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​നു സ​മാ​ന്ത​ര​മാ​യാ​ണ് ആ​റൊ​ഴു​കു​ന്ന​ത്. അ​തി​നാ​ൽ പാ​ത​യി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.​പ​ല​പ്പോ​ഴും കു​ടി​വെ​ള്ളം തേ​ടി​യി​റ​ങ്ങു​ന്ന ആ​ന​ക​ൾ പാ​ത​യി​ലും വ​ശ​ങ്ങ​ളി​ലു​മാ​യി ത​മ്പ​ടി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ ഇ​വ​യെ ഉ​പ​ദ്ര​വി​ക്കാ​നോ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​നോ ശ്ര​മി​ക്ക​രു​തെ​ന്നും അ​ച്ച​കോ​വി​ലു​കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

നീ​രു​റ​വ​ക​ളി​ൽ നി​ൽ​ക്കു​ന്ന ആ​ന​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​നും മ​റ്റു​മാ​യി വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തും അ​പ​ക​ട​മു​ണ്ടാ​ക്കും. വ​ന്യ​മൃ​ഗ​ങ്ങ​ൾ സ്ഥി​ര​മാ​യി ഇ​റ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് മു​ന്ന​റി​യി​പ്പു​ക​ളും പാ​ലി​ക്ക​ണം.

Related posts

Leave a Comment