ഇവനൊക്കെ ഈ നാടിനു തന്നെ ശാപം ! സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ വ്യാപകമായ ലഹരി ഉപയോഗം തടഞ്ഞില്ലെങ്കില്‍ ഇതിനുമപ്പുറം കാഴ്ചകള്‍ കാണേണ്ടി വരും ഇനിയങ്ങോട്ട്

കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയ്ക്കു സമീപം 17കാരനെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു കൂട്ടം സഹപാഠികള്‍ 17കാരനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒന്നു തിരികെ പ്രതികരിക്കാന്‍ പോലും മര്‍ദ്ദനമേല്‍ക്കുന്ന കുട്ടിയ്ക്കാവുന്നില്ല. ഇപ്പോള്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. അനുജ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ആ കൂട്ടത്തില്‍ ഒരുവന് പോലും മനസ്സലിവ് പോയിട്ട്, മനുഷ്യത്വം ഉണ്ടായതായി തോന്നിയില്ല. ഇവനൊക്കെ വളര്‍ന്നു വന്നാല്‍ ഈ നാടിനു തന്നെ ശാപം. ലഹരിയുടെ ഉപയോഗം വീട്ടില്‍ അറിയിച്ചതിനാലാണ് കൂട്ടുകാരന് മര്‍ദ്ദനം.

സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ വ്യാപകമായ ലഹരി ഉപയോഗം തടഞ്ഞില്ലെങ്കില്‍ ഇതിനുമപ്പുറം കാഴ്ചകള്‍ കാണേണ്ടി വരും ഇനിയങ്ങോട്ട്. മയക്കുമരുന്ന് മാഫിയകളെ ഇനിയും നിലയ്ക്ക് നിറുത്തിയില്ലെങ്കില്‍ നമ്മുടെ വരും തലമുറയുടെ നാശത്തിലേക്കാവും ആ യാത്രയെന്നും അനുജ ജോസഫ് പറയുന്നു.

ഡോ. അനുജ ജോസഫിന്റെ കുറിപ്പ്…

കൊച്ചി, കളമശ്ശേരി ഗ്ലാസ്ഫാക്ടറി കോളനിക്കു സമീപം പതിനേഴുകാരനു സഹപാഠികളുടെ ക്രൂര മര്‍ദ്ദനം. ഓ കോളനി പിള്ളേരല്ലേ, തലതെറിച്ചവന്മാര് ഇതിനപ്പുറവും നടക്കുമെന്നൊക്കെ കരുതി കണ്ണടച്ചു ഇരുട്ടാക്കാം.

പ്രായപൂര്‍ത്തിയാവാത്തവര്‍ എന്ന ലേബലില്‍ വല്യ ശിക്ഷാ നടപടികളും ഉണ്ടാവില്ല, കൊള്ളാം, ഇവനൊക്കെ കണ്ണില്‍ ചോരയില്ലാണ്ട് കൂട്ടുകാരനെ തല്ലിയപ്പോള്‍ എല്ലാ പാകതയും ഉണ്ടായിരുന്നല്ലോ, ശിക്ഷ വരുമ്പോള്‍ മാത്രം ഇത്തരം ജന്മങ്ങള്‍ക്ക് ഇളവ് നല്‍കേണ്ട ആവശ്യമുണ്ടോ?

ആ കൂട്ടത്തില്‍ ഒരുവന് പോലും മനസ്സലിവ് പോയിട്ട്, മനുഷ്യത്വം ഉണ്ടായതായി തോന്നിയില്ല. ഇവനൊക്കെ വളര്‍ന്നു വന്നാല്‍ ഈ നാടിനു തന്നെ ശാപം. ലഹരിയുടെ ഉപയോഗം വീട്ടില്‍ അറിയിച്ചതിനാലാണ് കൂട്ടുകാരന് മര്‍ദ്ദനം.

സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ വ്യാപകമായ ലഹരി ഉപയോഗം തടഞ്ഞില്ലെങ്കില്‍ ഇതിനുമപ്പുറം കാഴ്ചകള്‍ കാണേണ്ടി വരും ഇനിയങ്ങോട്. മയക്കുമരുന്ന് മാഫിയകളെ ഇനിയും നിലയ്ക്ക് നിറുത്തിയില്ലെങ്കില്‍ നമ്മുടെ വരും തലമുറ നാശത്തിലേക്കാവും യാത്ര.

മറ്റൊരുത്തന്റെ വേദന കണ്ടിട്ടും അലിവില്ലാതെ ക്രൂരത തുടര്‍ന്ന ആ കുട്ടികള്‍, എന്തു ജന്മങ്ങള്‍ ആണെന്നറിയില്ല. ഈ സ്വഭാവത്തില്‍ ഇവര്‍ വീട്ടിലും സ്‌കൂളിലുമൊക്കെ എന്തൊക്കെ കാണിച്ചു കൂട്ടിയിട്ടുണ്ടാകും. പ്രായപൂര്‍ത്തിയായില്ല എന്ന കാരണം കൊണ്ടു ചെയ്ത തെറ്റു തെറ്റല്ലാണ്ടാവുന്നില്ല.

ഒരു കാര്യവും തിരിച്ചറിയാത്ത പാവങ്ങളല്ലേ!അതോണ്ടാണല്ലോ ഈ ക്രൂരത നടത്തിയതും, എന്തിന് ഇവര്‍ക്കൊക്കെ ശിക്ഷയില്‍ ഇളവ് കൊടുക്കണം, നാളെ ഇതു പോലെ ഒക്കെ ക്രൂരത കാണിക്കാന്‍ ഇറങ്ങാണ്ടിരിക്കാന്‍, നിയമം ശക്തമാക്കുക. അതോടൊപ്പം സ്വഭാവ വൈകല്യങ്ങള്‍ക്ക് നിദാനമായ ലഹരി ഉപയോഗവും നിര്‍ത്താനായാല്‍, ഈ തലമുറ രക്ഷപ്പെടും.

Related posts

Leave a Comment