ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ ! മരണം ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി വെളിപ്പെടുത്തിയതിനു പിന്നാലെ…

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിനെ (28) കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പെരുമണ്‍ സ്വദേശിയാണ്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി ഇവര്‍ ഈ ഫ്‌ളാറ്റിലായിരുന്നു താമസം. കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചെന്നും തുടര്‍ന്നു നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്നും വിവരിച്ച് അനന്യ ഏതാനും ദിവസം മുമ്പ് മാധ്യമങ്ങളെ കണ്ടിരുന്നു.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുമൂലം ജോലി ചെയ്യാനാകുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അനന്യ വെളിപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയുംഅവതാരകയുമായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു.

ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണു പത്രിക നല്‍കിയത്. എന്നാല്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് മത്സരത്തില്‍നിന്നു പിന്മാറി.

Related posts

Leave a Comment