വാതിൽ പൊളിച്ച് അകത്ത് കയറി;  സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം  4 ലക്ഷത്തിന്‍റെ മോഷണം; തീ​വെ​ട്ടി ബാ​ബു​വും കൂ​ട്ടാ​ളി​യേയും പൊക്കി പോലീസ്


തി​രു​വ​ന​ന്ത​പു​രം: ഇരുനൂറിലേറെ മോഷണങ്ങൾ നടത്തിയ തീ​വെ​ട്ടി ബാ​ബു​വി​നേ​യും കൂ​ട്ടാ​ളി​യെ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള ഷാ​ഡോ ടീം ​പി​ടി​കൂ​ടി.

കേ​ര​ള​ത്തി​ലു​ട​നീ​ളം നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള കൊ​ല്ലം പൂ​ത​ക്കു​ളം കു​ള​ത്തൂ​ർ കോ​ണം ന​ന്ദു ഭ​വ​നി​ൽ ബാ​ബു (തീ​വെ​ട്ടി ബാ​ബു ,62), കൂ​ട്ടാ​ളി ക​ളി​യി​ക്ക​വി​ള കോ​ഴി​വി​ള​യി​ൽ അ​ബ്ദു​ൾ റ​ഫൂ​ക്ക് (24) എ​ന്നി​വ​രെ​യാ​ണ് പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൂ​ജ​പ്പു​ര അ​ൻ​വ​ർ ഗാ​ർ​ഡ​ൻ​സി​ന് സ​മീ​പം ശ്രീ ​വീ​ട്ടി​ൽ റി​ട്ട​യേ​ർ​ഡ് ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ന്പ​തു മു​ത​ൽ വീ​ട്ടി​ൽ ആ​ളി​ല്ലാ എ​ന്നു മ​ന​സി​ലാ​ക്കി​യ മോ​ഷ്ടാ​ക്ക​ൾ വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി സ്വ​ർ​ണ​വും വി​ല​പി​ടി​പ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നാ​ലു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ന്നാ​ണ് കേ​സ്.​

തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക ഷാ​ഡോ ടീം ​രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ മാ​ർ​ച്ചിൽ കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ മ​ണ​ക്കാ​ടു​ള്ള സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സി​ന്‍റെ ഗേ​റ്റ് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന് ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​ർ മോ​ഷ​ണം ചെ​യ്തു കൊ​ണ്ടു പോ​യ​തും, ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി മു​ല്ലാ​ത്ത് തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ക്കി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ര​ണ്ടു ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച​തും ഇ​വ​രാ​ണെ​ന്ന് തെ​ളി​ഞ്ഞു.

പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.ഡി​സി​പി. ഡോ.​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി​പി അ​ജി​ത്കു​മാ​ർ, എ​സി​പി അ​നി​ൽ​കു​മാ​ർ, പൂ​ജ​പ്പു​ര ഇ​ൻ​സ്പെ​ക്ട​ർ റോ​ജ് , എ​സ്ഐ​മാ​രാ​യ അ​നൂ​പ് ച​ന്ദ്ര​ൻ , യ​ശോ​ധ​ര​ൻ എ​സ്‌​സി​പി​ഒ. ഹ​രി, സി.​പി.​ഒ പ്ര​ശാ​ന്ത്, ഷാ​ഡോ എ​സ്ഐ അ​രു​ൺ കു​മാ​ർ, എ​എ​സ്ഐ സാ​ബു, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment