ബാക്കിയുള്ളവര്‍ക്ക് ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികള്‍ മാത്രമാണ് നമ്മള്‍ ! മരിക്കുന്നതിനു മുമ്പ് അനന്യ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു…

കൊച്ചിയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ അലക്‌സ് മരണത്തിനു തൊട്ടു മുമ്പ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലിഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും അതിനാല്‍ താന്‍ കടുത്ത ആരോഗ്യ പ്രശ്‌നത്തിലാണെന്നും അനന്യ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. അനന്യയുടെ മരണത്തിനു പിന്നാലെയാണ് അവര്‍ മുമ്പു പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ജനവിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് അവര്‍ കുറിപ്പില്‍ പറയുന്നു. അനന്യയുടെ കുറിപ്പ്… ജെന്ററും ശരീരവും തമ്മില്‍ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ട്രാന്‍സ്ജെന്റര്‍ വ്യക്തികളോടായിട്ട് ഒന്ന് പറഞ്ഞോട്ടെ. സര്‍ജറി എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും എന്നതില്‍ എനിക്ക് സംശയം ഒട്ടും ഇല്ല. പക്ഷെ സര്‍ജറിയെ നമ്മള്‍ ഏറ്റവും വിവേകത്തോടെ വേണം സമീപിക്കാന്‍. നമ്മള്‍ തിരഞ്ഞെടുക്കുന്ന ആശുപത്രിയും ഡോക്ടര്‍ മാരും ഒക്കെ…

Read More

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ ! മരണം ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി വെളിപ്പെടുത്തിയതിനു പിന്നാലെ…

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിനെ (28) കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പെരുമണ്‍ സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി ഇവര്‍ ഈ ഫ്‌ളാറ്റിലായിരുന്നു താമസം. കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചെന്നും തുടര്‍ന്നു നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്നും വിവരിച്ച് അനന്യ ഏതാനും ദിവസം മുമ്പ് മാധ്യമങ്ങളെ കണ്ടിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുമൂലം ജോലി ചെയ്യാനാകുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അനന്യ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയുംഅവതാരകയുമായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണു പത്രിക നല്‍കിയത്. എന്നാല്‍ പാര്‍ട്ടിയുമായുള്ള…

Read More