ഒ​പ്പ​മു​ണ്ട് പോ​ലീ​സ്! വാ​ട്സ്ആ​പ്പി​ൽ ചാ​റ്റുചെ​യ്യാ​ൻ വ​രും, ഒപ്പം വീ​ഡി​യോ കോളിംഗും…

തൃ​ശൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോം ​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രു​ടെ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചും വേ​ണ്ട മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കി ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യും കേ​ര​ള പോ​ലീ​സും രം​ഗ​ത്ത്.

ജ​ന​ങ്ങ​ളോ​ട് ഒ​പ്പ​മു​ണ്ട് പോ​ലീ​സ് എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഹോം​ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വാ​ട്സ്ആ​പ്പ് ന​ന്പ​റു​ക​ളി​ലേ​ക്ക് വി​ളി​ച്ച് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഡി​യോ ചാ​റ്റ് ന​ട​ത്തി. തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ രാ​വി​ലെ 10.30 മു​ത​ൽ ഹോം ​ക്വാ​റ​ന്‍റൈയി​നി​ൽ ഉ​ള​ള​വ​രു​മാ​യി വീ​ഡി​യോ കോ​ൾ ന​ട​ത്തി സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.

മ​രു​ന്ന്, ഭ​ക്ഷ​ണം തു​ട​ങ്ങി എ​ന്താ​വ​ശ്യ​ത്തി​നും വി​ളി​പ്പാ​ട​ക​ലെ കേ​ര​ള പോ​ലീ​സ് സ​ഹാ​യ​ത്തി​നു​ണ്ടെ​ന്ന കാ​ര്യം അ​ദ്ദേ​ഹം​ ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ളവ​രെ ഓ​ർ​മി​പ്പി​ച്ചു. തൃ​ശൂ​ർ റേ​ഞ്ചി​നു കീ​ഴി​ൽ 47000 ത്തി​ല​ധി​കം പേ​ർ ഹോം ​ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രോ​ടൊ​പ്പ​വും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഡി​യോ ചാ​റ്റ് ന​ട​ത്തും. പോ​ലീ​സ് നേ​രി​ട്ട് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ളവ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ക്കു​ന്ന​തു ക്വാ​റ​ന്‍റൈനി​ലു​ള്ള​വ​ർ​ക്കു കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം പ​ക​രു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു പോ​ലീ​സി​നു​ള്ളത്.

ഒ​രു വി​ളി​പ്പാ​ട​ക​ലെ പോ​ലീ​സ് സ​ഹാ​യ​ത്തി​നു​ണ്ട് എ​ന്ന​ത് ക്വാ​റ​ന്‍റൈ​നി​ലു​ള്ളവ​ർ​ക്കു ക​രു​ത്ത് പ​ക​രു​മെ​ന്നു ഡി​ഐ​ജി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment