വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ട്രം​പ്!

വാ​ഷിം​ങ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ൽ താ​ൻ വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ഡോ​ണാ​ൾ​ഡ് ട്രം​പ്. വെ​ന​സ്വേ​ല​യി​ൽ ത​നി​ക്ക് വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ണ് ഉ​ള്ള​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു വേ​ണ്ടി വേ​ഗ​ത്തി​ൽ സ്പാ​നി​ഷ് പ​ഠി​ക്കു​മെ​ന്നും ട്രം​പ് ത​മാ​ശ​രൂ​പേ​ണ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വെ​ന​സ്വേ​ല​യി​ലെ ജ​ന​ങ്ങ​ൾ താ​ൻ അ​വി​ടെ പ്ര​സി​ഡ​ന്‍റാ​യി കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. താ​ൻ മ​ത്സ​രി​ച്ചാ​ൽ ആ​ർ​ക്കും ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. അ​തു​കൊ​ണ്ട് യു​എ​സി​ലെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ൽ വെ​ന​സ്വേ​ല​യി​ലേ​ക്കു പോ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്- ട്രം​പ് പ​റ​ഞ്ഞു.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റി​ൽ വെ​ന​സ്വേ​ല​ൻ ജ​ന​ത സ​ന്തു​ഷ്ട​രാ​ണെ​ന്നും എ​ന്നാ​ൽ വ​ലി​യൊ​രു മാ​റ്റം അ​വി​ടെ​യു​ള്ള​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു. വെ​ന​സ്വേ​ല​ൻ സൈ​ന്യ​ത്തി​ന്‍റെ പ​ക്ക​ൽ റ​ഷ്യ​ൻ, ചൈ​നീ​സ് നി​ർ​മി​ത ആ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും യു​എ​സ് സൈ​ന്യ​ത്തോ​ടു പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ആ​രോ​പി​ച്ച് വെ​ന​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ, ഭാ​ര്യ സി​ലി​യ എ​ന്നി​വ​രെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് യു​എ​സ് സൈ​ന്യം ത​ട​വി​ലാ​ക്കി​യ​ത്.

Related posts

Leave a Comment