ഹൗ​സ് ബോ​ട്ടി​ൽ ക​യ​റ്റാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യം; ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി പ്ര​തി അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: പു​ന്ന​മ​ട ജെ​ട്ടി​ക്ക് കി​ഴ​ക്കേ​ക്ക​ര​യി​ൽ ഹൗ​സ് ബോ​ട്ട് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് എ.​എ​ൻ. കോ​ള​നി​യി​ൽ അ​ശോ​ക​ന്‍റെ മ​ക​ൻ അ​രു​ൺ കി​ച്ചു (മൊ​ട്ട അ​രു​ൺ)വി​നെ​യാ​ണ് നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഹൗ​സ് ബോ​ട്ടി​ൽ ക​യ​റ്റാ​തി​രു​ന്ന​തി​ലു​ള്ള വി​രോ​ധം നി​മി​ത്ത​മാ​ണ് സ്രാ​ങ്കാ​യ രാ​ജേ​ഷ് കു​മാ​റി​നെ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്.

കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ പു​ന്ന​മ​ട ശ്യാം, ​അ​ദ്വൈ​ത് എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജി.​ബി. മു​കേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. അ​രു​ൺ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി​പി​ൻ​ദാ​സ്, എ​ൻ.​എ​സ്. വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​രു​ണി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment