എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! ര​ണ്ട് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

കൊ​ച്ചി​യി​ല്‍ എ​ട്ടു വ​യ​സ്സു​കാ​രി​യെ അ​ന്യ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ള്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബം​ഗാ​ള്‍ സ്വ​ദേ​ശി മാ​ണി​ക് ലാ​ല്‍ ദാ​സ്, ഒ​ഡീ​ഷ സ്വ​ദേ​ശി അ​ക്ഷ​യ് ക​രു​ണ്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച കു​ട്ടി ബ​ന്ധു​വി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഏ​താ​നും മാ​സം മു​മ്പാ​ണ് കു​ട്ടി ബ​ന്ധു​വി​നൊ​പ്പം കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്.

ബ​ന്ധു​വു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ള്‍ കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment