പെരുമ്പാവൂരിൽ യു​വ​തി​യെ തലയ്ക്കടിച്ച് കൊന്ന കേസിൽ പ്രതി റിമാൻഡിൽ; ന​ഗ്‌​ന​മാ​യ മൃ​ത​ദേ​ഹ​ത്തി​ൽ നി​ര​വ​ധി മു​റി​വുകൾ;നടന്നത് ക്രൂരമായ കൊലപാതകമെന്ന് പോലീസ്

പെ​രു​മ്പാ​വൂ​ർ: ടൗ​ണി​ൽ മ​ല​യാ​ളി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം തലയ്ക്കടിച്ചു കൊന്ന കേസിൽ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയെ റിമാൻഡ് ചെയ്തു. പെ​രു​മ്പാ​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതി ആസാം സ്വദേശി യായ ഉമർ അലിയെ 14 ദി​വ​സ​ത്തേ​ക്കാണ് റി​മാ​ൻ​ഡ് ചെ​യ്തത്.

കൈ​ക്കോ​ട്ട് കൊ​ണ്ട് തലയ്ക്ക് അടിയേറ്റ് കു​റു​പ്പം​പ​ടി സ്വ​ദേ​ശി​നി​യാ​യ 40 കാ​രി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പെ​രു​മ്പാ​വൂ​ർ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഇ​ന്ദ്ര​പ്ര​സ്ഥ ഹോ​ട്ട​ലി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം. പു​ല​ർ​ച്ചെ 5.30 ഓ​ടെ ഹോ​ട്ട​ലി​ൽ പാ​ലു​മാ​യെ​ത്തി​യ ആ​ളാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. പൂ​ർ​ണ​മാ​യും ന​ഗ്‌​ന​മാ​യ മൃ​ത​ദേ​ഹ​ത്തി​ൽ നി​ര​വ​ധി മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു.

കൊ​ല​യ്ക്കു​ശേ​ഷം സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ ത​ക​ർ​ത്ത​ശേ​ഷ​മാ​ണു പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സി​സി​ടി​വി കാ​മ​റ​യു​ടെ ഹാ​ർ​ഡ് ഡി​സ്ക് പ​രി​ശോ​ധി​ച്ചു പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വേ​ഷം​മാ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഉ​മ​ർ അ​ലി​യെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി. യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ത​ന്‍റെ തൊ​ഴി​ൽ ഉ​പ​ക​ര​ണ​മാ​യ കൈ​ക്കോ​ട്ട് ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു പ്ര​തി പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഹോ​ട്ട​ലി​ന്‍റെ വ​ശ​ത്തു​ള്ള മ​റ​വി​ൽ വ​ച്ചാ​ണ് പീ​ഡ​ന​വും കൊ​ല​പാ​ത​ക​വും ന​ട​ന്ന​തെ​ന്ന​തി​നാ​ൽ സം​ഭ​വമാ​രും കണ്ടില്ല. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു യു​വ​തി. ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ഇ​ന്ന​ലെ ത​യാ​റാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം പെ​രു​ന്പാ​വൂ​ർ ഗ​വ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്നു കൂ​ടി സൂ​ക്ഷി​ച്ച​ശേ​ഷം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​നാ​ണു പോ​ലീ​സ് തീ​രു​മാ​നം.
പെ​രു​മ്പാ​വൂ​ർ ഡി​വൈ​എ​സ്പി കെ. ​ബി​ജു​മോ​ൻ, കാ​ല​ടി ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ആ​ർ. സ​ന്തോ​ഷ്, പെ​രു​മ്പാ​വൂ​ർ എ​സ്ഐ ബേ​സി​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts