മ​ക​ന്‍ ഐ​പി​എ​ല്ലി​ലെ സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബൗ​ള​ര്‍ ! എ​ന്നി​രു​ന്നാ​ലും ജ​മ്മു​വി​ലെ പ​ഴ​ക്ക​ട നി​ര്‍​ത്തി​ല്ലെ​ന്ന് ത​റ​പ്പി​ച്ച് പറഞ്ഞ്‌ അ​ച്ഛ​ന്‍…

ഐ​പി​എ​ല്ലി​ലെ പു​ത്ത​ന്‍ താ​രോ​ദ​യ​മാ​ണ് ഉ​മ്രാ​ന്‍ മാ​ലി​ക്. 150 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ചീ​റി​പ്പാ​ഞ്ഞു വ​രു​ന്ന ഉ​മ്രാ​ന്റെ പ​ന്തു​ക​ള്‍​ക്കു മു​മ്പി​ല്‍ ലോ​കോ​ത്ത​ര താ​ര​ങ്ങ​ള്‍ വ​രെ പ​ത​റു​ക​യാ​ണ്.

എ​ന്നാ​ല്‍ മ​ക​ന്റെ പ്ര​ശ​സ്തി​യൊ​ന്നും ബാ​ധി​ക്കാ​തെ ജ​മ്മു​വി​ലെ ഗു​ജ്ജു ന​ഗ​റി​ല്‍ പ​ഴ​ച്ച​ക്ക​ച്ച​വ​ടം തു​ട​രു​ക​യാ​ണ് ഉ​മ്രാ​ന്റെ അ​ച്ഛ​ന്‍ അ​ബ്ദു​ല്‍ റാ​ഷി​ദ്.

പ​ക്ഷേ, ഇ​പ്പോ​ള്‍ ചെ​റി​യൊ​രു വ്യ​ത്യാ​സ​മു​ണ്ട് റാ​ഷി​ദി​ന്റെ പേ​രി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​ഴ​ക്ക​ട ഇ​പ്പോ​ള്‍ ഉ​മ്രാ​ന്റെ അ​ച്ഛ​ന്റെ പ​ഴ​ക്ക​ട ആ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

സം​ഭ​വ​ബ​ഹു​ല​മാ​യ 5 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ഒ​ന്നും ഇ​ല്ലാ​യ്മ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യു​ടെ അ​തി​വേ​ഗ​ക്കാ​ര​ന്‍ പേ​സ് ബോ​ള​റു​ടെ പ​കി​ട്ടി​ലേ​ക്ക് ഉ​മ്രാ​ന്‍ വ​ള​ര്‍​ന്ന​ത്.

മ​ക​ന്‍ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ആ​യെ​ങ്കി​ലും പ​ണ്ടു മു​ത​ല്‍ കു​ടും​ബ​ത്തി​നു​ള്ള വ​രു​മാ​നം ന​ല്‍​കി​യി​രു​ന്ന പ​ഴ​ക്ക​ച്ച​വ​ടം നി​ര്‍​ത്താ​ന്‍ ഉ​ദ്ദേ​ശ​മി​ല്ലെ​ന്നാ​ണ് അ​ച്ഛ​ന്‍ അ​ബ്ദു​ല്‍ റാ​ഷി​ദ് പ​റ​യു​ന്ന​ത്.

ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഉ​മ്രാ​ന്റെ കൈ​ക​ളി​ല്‍​നി​ന്നു മൂ​ളി​പ്പ​റ​ന്ന ഒ​രു ബോ​ളി​ന്റെ വേ​ഗം 153.3 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു.

പി​ന്നീ​ടു​ള്ള ര​ണ്ടു പ​ന്തു​ക​ള്‍ 151.2, 150.1 എ​ന്നീ വേ​ഗ​ത്തി​ലും. കി​വീ​സി​ന്റെ അ​തി​വേ​ഗ​ക്കാ​ര​ന്‍ പേ​സ​ര്‍ ലോ​ക്കി ഫെ​ര്‍​ഗൂ​സ​നെ പി​ന്ത​ള്ളി മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ 5 പ​ന്തു​ക​ള്‍ ബോ​ള്‍ ചെ​യ്ത​തും ഉ​മ്രാ​ന്‍​ത​ന്നെ.

ക​ടം വാ​ങ്ങി​യ ഷൂ​സു​മാ​യി ജ​മ്മു അ​ണ്ട​ര്‍ 19 ടീം ​സി​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സി​നു പോ​യ താ​ര​മാ​ണ് ഉ​മ്രാ​ന്‍.

പി​ന്നാ​ലെ സം​സ്ഥാ​ന ടീ​മി​ല്‍ ഇ​ടം നേ​ടി​യെ​ങ്കി​ലും വി​നു മ​ങ്കാ​ദ് ട്രോ​ഫി​യി​ല്‍ ഒ​രു ക​ളി​ക്കു​ള്ള അ​വ​സ​ര​മേ ല​ഭി​ച്ചു​ള്ളു.

മ​ത്സ​ര​ത്തി​ല്‍ വി​ല്ല​നാ​യി മ​ഴ​യും എ​ത്തി. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം അ​ണ്ട​ര്‍ 23 ടീം ​സി​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സി​നു പോ​യെ​ങ്കി​ലും ടീ​മി​ല്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ല.

201920 ര​ഞ്ജി സീ​സ​ണി​ല്‍ ജ​മ്മു ക​ശ്മീ​ര്‍ അ​സം മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി അ​സം പ​രി​ശീ​ല​ക​ന്‍ അ​ജ​യ് രാ​ത്ര നെ​റ്റ്‌​ബോ​ള​ര്‍​മാ​രെ തി​ര​ഞ്ഞ​പ്പോ​ളാ​ണ് ഉ​മ്രാ​ന്‍ ആ​ദ്യ​മാ​യി അ​വ​ത​രി​ക്കു​ന്ന​ത്.

ജ​മ്മു ക​ശ്മീ​രി​ല്‍​നി​ന്ന് ഐ​പി​എ​ല്‍ ക​ളി​ക്കു​ന്ന നാ​ലാ​മ​ത്തെ താ​ര​മാ​ണ് ഉ​മ്രാ​ന്‍. ഐ​പി​എ​ല്ലി​ല്‍ ഏ​റ്റ​വും വേ​ഗ​മേ​റി​യ പ​ന്ത് എ​റി​ഞ്ഞ ഇ​ന്ത്യ​ന്‍ താ​രം എ​ന്ന റെ​ക്കോ​ര്‍​ഡും ഉ​മ്രാ​ന്റെ പേ​രി​ലാ​ണ്. നാ​ലു കോ​ടി രൂ​പ​യ്ക്കാ​ണ് ഹൈ​ദ​രാ​ബാ​ദ് ഉ​മ്രാ​നെ നി​ല​നി​ര്‍​ത്തി​യ​ത്.

Related posts

Leave a Comment