ക​ഴി​വി​നും അ​ഭി​നേ​താ​ക്ക​ള്‍​ക്കും ക​ഥ​യ്ക്കു​മാ​ണ് ഇ​നി പ്രാ​ധാ​ന്യം; നൂ​റു ദി​വ​സം തി​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ ഓ​ടു​ന്ന പ്ര​തി​ഭാ​സം ത​ന്നെ ഇ​ല്ലാ​താ​യേ​ക്കുമെന്ന് പൃ​ഥ്വി​രാ​ജ്


ഒ​രു വ​ര്‍​ഷം 50-60 സി​നി​മ ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്നും ഇ​ന്ന് ഏ​റെ വ്യ​ത്യാ​സം വ​ന്നി​ട്ടു​ണ്ട്. ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ വ​ര​വി​നെ​ക്കു​റി​ച്ച് ഒ​രു പ്ര​വാ​ച​ക​നെ പോ​ലെ പ​റ​ഞ്ഞ​ത​ല്ല ഞാ​ന്‍.

ആ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ പ്ര​സ​ക്ത​മാ​യ ഒ​രു കാ​ര്യം ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​ത്. ക​ഥ​യും ക​ഴി​വും ത​ന്നെ​യാ​ണ് എ​ന്നും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്.

ക​ഴി​വു​ള്ള​വ​ര്‍​ക്ക് അ​നേ​കം അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കും. ക​ണ്ട​ന്‍റാ​ണ് ഇ​പ്പോ​ള്‍ വേ​ണ്ട​ത്. അ​തി​നു ത​ന്നെ​യാ​ണ് പ്രാ​മു​ഖ്യം.

ഇ​നി​യു​ള്ള കാ​ലം തിയ​റ്റ​റു​ക​ള്‍​ക്കും സാ​റ്റ​ലൈ​റ്റ് പാ​ര്‍​ട്ട്‌​ണ​ര്‍​മാ​ര്‍​ക്കും ഡി​ജി​റ്റ​ര്‍ പാ​ര്‍​ട്ട്‌​ണ​ര്‍​മാ​ര്‍​ക്കും സി​നി​മ​ക​ള്‍ കൂ​ടു​ത​ലാ​യി വേ​ണ്ടി​വ​രും.

നൂ​റു ദി​വ​സം തി​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ ഓ​ടു​ന്ന പ്ര​തി​ഭാ​സം ത​ന്നെ ഇ​ല്ലാ​താ​യേ​ക്കാം. പ​ക​രം പ​ല​വി​ധ​ത്തി​ലു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സി​നി​മ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും.

ക​ഴി​വി​നും അ​ഭി​നേ​താ​ക്ക​ള്‍​ക്കും ക​ഥ​യ്ക്കു​മാ​ണ് ഇ​നി പ്രാ​ധാ​ന്യം വ​രി​ക. കു​റ​ച്ചു നാ​ള്‍ കൂ​ടി മു​ന്നോ​ട്ട് ഇ​ങ്ങ​നെ ത​ന്നെ പോ​കും.

അ​തി​നു ശേ​ഷം ഹോ​ളി​വു​ഡി​ലൊ​ക്കെ ക​ണ്ടു​വ​രു​ന്ന രീ​തി ഇ​വി​ടെ​യും സ്വീ​ക​രി​ക്ക​പ്പെ​ടും.

Related posts

Leave a Comment