അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു ! അന്ത്യം ഡല്‍ഹി എയിംസില്‍ വച്ച്…

അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാ രാജനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.

70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് രാജന്റെ പേരിലുണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്.

ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ എതിരാളിയായായിരുന്നു രാജന്‍ വാഴ്ത്തപ്പെട്ടത്. ദാവൂദ്-ഛോട്ടാ രാജന്‍ പോരാട്ടങ്ങള്‍ ഒരു കാലത്ത് മുംബൈയെ രക്തക്കളമാക്കുന്നതില്‍ പ്രധാന പങ്കുവച്ചിരുന്നു.

Related posts

Leave a Comment