അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു ! അന്ത്യം ഡല്‍ഹി എയിംസില്‍ വച്ച്…

അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാ രാജനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. 70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് രാജന്റെ പേരിലുണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ എതിരാളിയായായിരുന്നു രാജന്‍ വാഴ്ത്തപ്പെട്ടത്. ദാവൂദ്-ഛോട്ടാ രാജന്‍ പോരാട്ടങ്ങള്‍ ഒരു കാലത്ത് മുംബൈയെ രക്തക്കളമാക്കുന്നതില്‍ പ്രധാന പങ്കുവച്ചിരുന്നു.

Read More

സ്വപ്‌ന സുരേഷിന് ‘ഡി കമ്പനി’യുമായി ബന്ധം ! ദാവൂദിന്റെ വലംകൈ നദീമിന് സ്വപ്‌നയുമായും സെറീനയുമായും അടുത്തബന്ധം; വെടിവെപ്പു കേസില്‍ രവി പൂജാരിയുടെ അനുയായിയെ സഹായിച്ചത് ഫൈസല്‍ ഫരീദ്…

നയതന്ത്ര സ്വര്‍ണക്കടത്തു കേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വപ്‌ന സുരേഷിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമെന്ന് സൂചന. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് പാക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലാവുന്നവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം എന്‍ഐഎ ഗൗരവത്തോടെയാണ് എടുക്കുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്ക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിക്കും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സന്ദീപിന്റെ കാര്‍ പൂനെയില്‍ രജിസ്റ്റര്‍ ചെയ്തതും ദാവൂദ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന്‍ ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ…

Read More

പുതിയ വാതുവപ്പ് കേസിനു പിന്നിലും കളിച്ചത് ദാവൂദിന്റെ ഡി കമ്പനി തന്നെ ! ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ആരോപണം നിഷേധിച്ചപ്പോള്‍ പ്രതികരിക്കാതെ പാകിസ്ഥാന്‍ ! മുനവറിന്റെ വെളിപ്പെടുത്തലിനോട് ഐസിസിയ്ക്കും മൗനം…

 ക്രിക്കറ്റ് ലോകത്ത് വീണ്ടും വാതുവപ്പ് വിവാദം ഉയരുമ്പോള്‍ പിന്നില്‍ കളിച്ചത് ദാവൂദും ഡികമ്പനിയുമാണെന്ന ചര്‍ച്ച സജീവമാകുന്നു. അല്‍ജസീറ ചാനല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിന്റെ കാരണവന്മാരായ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും പേര് ഉയര്‍ന്നു വന്നത് ഏവരെയും ഞെട്ടിക്കുകയാണ്. 2011-12 വര്‍ഷങ്ങള്‍ക്കിടെ നടന്ന 15 കളികളില്‍ (6 ടെസ്റ്റ്, 6 ഏകദിനം, 3 ട്വന്റി20) സ്പോട് ഫിക്സിങ് നടന്നതിനുള്ള തെളിവുകള്‍ അല്‍ജസീറ പുറത്തുവിട്ടു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളിലെ താരങ്ങള്‍ സ്പോട് ഫിക്സിങ്ങില്‍ ഏര്‍പ്പെട്ടതായാണു വെളിപ്പെടുത്തല്‍. ഇതില്‍ ഒന്ന് 2011ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട് ഇന്ത്യ ടെസ്റ്റ് മല്‍സരമാണ്. സംഭവത്തെപ്പറ്റി ഐസിസി പ്രതികരിച്ചിട്ടില്ല. കുപ്രസിദ്ധ വാതുവയ്പ്പു സംഘത്തലവന്‍ മുംബൈ സ്വദേശി അനീല്‍മുനവറുമായി ചാനല്‍ റിപ്പോര്‍ട്ടര്‍ വാതുവയ്പ്പുകാരനെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങളാണു പുറത്തു വന്നിരിക്കുന്നത്. സ്പോട് ഫിക്സിങ്ങിന്റെ ഭാഗമായി ബാറ്റ്സ്മാന്മാര്‍ സ്വാഭാവിക ശൈലിക്കുചേരാത്ത പ്രകടനം നടത്തിയതായാണു…

Read More

മലയാളത്തിലും ‘ഡി’ കമ്പനി ? അധോലോക നായകന്‍ ദാവൂദ് ഹവാലയായി കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒഴുക്കുന്നത് കോടികള്‍; ദിലീപിന് എങ്ങനെ 800 കോടിയുടെ ആസ്തിയുണ്ടായെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: അങ്ങ് മുംബൈയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലുമുണ്ട് അധോലോകം. മലയാള സിനിമയിലും ദാവൂദിന്റെ  ‘ഡി’ കമ്പനി പിടിമുറുക്കുന്നതായി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍ മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജന്‍സിയുടെ ഇടപെടല്‍ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നില്‍ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തല്‍. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളില്‍ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടല്‍ സജീവമായിരുന്നു. മുമ്പ് ബോളിവുഡില്‍ സജീവമായിരുന്ന ഡി കമ്പനിയെ മുംബൈ സ്‌ഫോടനക്കേസും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഹിന്ദി സിനിമയില്‍ നിന്ന് അകറ്റുകയായിരുന്നു. സഞ്ജയ് ദത്തിന്റെ അറസ്‌റ്റോടെ അധോലോകവുമായി ബന്ധപ്പെടാന്‍ താരങ്ങളും മടി കാണിച്ചു. ഇതോടെയാണ് ഡി കമ്പനി മറ്റു ഫിലിം ഇന്‍ഡസ്ട്രികളിലേക്ക്…

Read More