ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ പ​രാ​തി​ക്കുപി​ന്നി​ല്‍ നീ​ച​മാ​യ ഗൂഢാ​ലോ​ച​നയെന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ പ​രാ​തി​ക്കുപി​ന്നി​ല്‍ നീ​ച​മാ​യ ഗൂഢാ​ലോ​ച​ന​യെ​ന്ന് സി​പി​എം നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ. ആ​രാ​ണ് പ്ര​തി​ഭ​യെ​ന്ന് ത​നി​ക്ക​റി​യി​ല്ല. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ക്കാ​ല​ത്തി​നി​ടെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി​യു​ടെ പേ​രി​ല്‍ പോ​യി​ട്ടി​ല്ല.

വ്യാ​ജ​പ​രാ​തി​ക്കു പി​ന്നി​ല്‍ ആ​രാ​ണെ​ന്നു​ള്ള കാ​ര്യം പി​ന്നീ​ടു വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​താ​ണു പ​രാ​തി​ക്കു പി​ന്നി​ലു​ള്ള കാ​ര​ണം. ‌

പ​രാ​തി​ക്കു പി​ന്നി​ല്‍ എ​ല്ലാ​വ​ര്‍​ക്കും സു​പ​രി​ചി​ത​നാ​യ ആ​ളാ​ണ്. പേ​ര് പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്താ​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. ആ​രു​ടെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ല.

മാ​ധ്യ​മ​ങ്ങ​ള്‍ ത​ന്നെ ക​രി​വാ​രി​തേ​യ്ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​തി​ഭ എ​ന്ന് പേ​രു​ള്ള​തി​ല്‍ യു. ​പ്ര​തി​ഭ​യെ മാ​ത്ര​മാ​ണ് പ​രി​ച​യ​മു​ള്ള​തെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment